Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകം പിടിക്കുമോ? കോണ്‍ഗ്രസിന് രണ്ടിലൊന്ന് തീരുമാനിക്കണം, ഇല്ലെങ്കില്‍ പിടിവിടും!!

ബെംഗളൂരു: കര്‍ണാടകത്തില്‍ അടുത്തിടെ കോണ്‍ഗ്രസ് നടത്തിയ സര്‍വേ അത്ര ആശാവഹകമായിരുന്നില്ല. നിരവധി പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ കണ്ടെത്തിയിരുന്നു. പക്ഷേ ഒരുമിച്ച് നിന്നാല്‍ വിജയിക്കാമെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയൊരു തടസ്സമാണ് ഇപ്പോഴുള്ളത്. ആരാകും മുഖ്യമന്ത്രിയെന്നതാണ് പ്രശ്‌നം.

മഞ്ഞുപുതഞ്ഞ കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് ചെന്നായ, 18 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ? ചിത്രം വൈറല്‍

മുതിര്‍ന്ന നേതാക്കളെല്ലാം ഈ സ്ഥാനത്തിന് മോഹിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ ആ സ്ഥാനത്തെത്താമെന്ന് യുവനേതാക്കള്‍ മോഹിക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. പല തട്ടിലാണ് കോണ്‍ഗ്രസ് എന്ന് പറയാം. അധികാരം കിട്ടാതിരിക്കുന്നതിന് പ്രധാന തടസ്സമായി ഇത് മാറിയേക്കാനാണ് സാധ്യത. വിശദമായ വിവരങ്ങളിലേക്ക്....

തായ് സുന്ദരിമാര്‍ തോറ്റുപോകും; ട്രിപ്പ് വിട്ട് കളിയില്ലെന്ന് സാനിയ ഇയ്യപ്പന്‍, വെക്കേഷനിലെ ഹോട്ട് ലുക്ക് വൈറല്‍

1

അടുത്ത മുഖ്യമന്ത്രിയാകണമെന്ന് വലിയ ആഗ്രഹമുണ്ട് ഡികെ ശിവകുമാറിന്. അദ്ദേഹം അത് പരോക്ഷമായും പ്രത്യക്ഷമായും ഡികെ അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യക്കും ഇതോടൊപ്പം ആഗ്രഹമുണ്ട്. ഇത് രണ്ടും കൂടി ചേര്‍ന്നാണ് കോണ്‍ഗ്രസിന് പണി കൊടുത്തിരിക്കുന്നത്. ഇവരുടെ പക്ഷങ്ങളാണ് കോണ്‍ഗ്രസിലെ വലിയ ഗ്രൂപ്പുകള്‍. വൊക്കലിഗ സമുദായം ശിവകുമാറിന് വോട്ട് നല്‍കണമെന്ന സിദ്ധരാമയ്യയുടെ വാക്കില്‍ ലിംഗായത്തുകള്‍ വോട്ട് ചെയ്യരുതെന്ന ധ്വനി ഒളിഞ്ഞിരിപ്പുണ്ട്. ലിംഗായത്തുകളില്ലെങ്കില്‍ ഒരിക്കലും കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കില്ല.

2

ഹൈക്കമാന്‍ഡ് പക്ഷേ ഇതറിഞ്ഞാണ് കളിക്കുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന പിടികൊടുക്കാത്ത വിധം തിരഞ്ഞെടുപ്പിന് നീങ്ങാനാണ് ഹൈക്കമാന്‍ഡ് താല്‍പര്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായി എംബി പാട്ടീലിനെ നിയമിച്ചത് അതുകൊണ്ടാണ്. ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന സൂചന നേരത്തെ തന്നെ പാട്ടീല്‍ നല്‍കുന്നുണ്ട്. ലിംഗായത്ത് നേതാവ് കൂടിയാണ് പാട്ടീല്‍. അതിന് പുറമേ സിദ്ധരാമയ്യയുടെ വിശ്വസ്തനാണ് അദ്ദേഹം. എംബി പാട്ടീലിന് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി പദം ജയിച്ചാല്‍ നല്‍കാന്‍ വരെ സാധ്യതയുണ്ട്.

3

ലിംഗായത്തുകളുടെ വോട്ടാണ് സംസ്ഥാനത്ത് ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത്. കര്‍ണാടകത്തിലെ ഏറ്റവും വലിയ വിഭാഗമാണ് ഇവര്‍. യെഡിയൂരപ്പയെ ഇത്രയും കാലം ശക്തനാക്കി നിലനിര്‍ത്തിയത് ലിംഗായത്ത് നേതാവായത് കൊണ്ടാണ്. എന്നാല്‍ യെഡിയൂരപ്പ മാറിയതോടെ ലിംഗായത്തുകള്‍ ബിജെപിയെ കൈവിട്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പാട്ടീലിനെ രംഗത്തിറക്കിയാല്‍ അത് പാര്‍ട്ടിക്ക് നേട്ടമാകും. കോണ്‍ഗ്രസില്‍ നിന്് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരും ഫേവറിറ്റുകളല്ല. വൊക്കിലഗയോ ലിംഗായത്തോ ദളിതോ ന്യൂനപക്ഷമോ ഏത് വിഭാഗത്തില്‍ നിന്ന് വേണമെങ്കിലും മുഖ്യമന്ത്രിയുണ്ടാവാമെന്ന് എംബി പാട്ടീല്‍ പറയുന്നു.

4

തന്നെ മുഖ്യമന്ത്രിയാക്കാന്‍ ദക്ഷിണ കര്‍ണാടകത്തിലെ വൊക്കലിഗ വിഭാഗം വോട്ടു ചെയ്യണമെന്ന് ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് നേതൃത്വത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രമായി മുഖ്യമന്ത്രി പദം നല്‍കാമെന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാ നേതാക്കളെയും തിരഞ്ഞെടുപ്പ് ജയിച്ചാല്‍ പരിഗണിക്കും. അതില്‍ അര്‍ഹിച്ചവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കും. ഞങ്ങളാരും രണ്ടാം നിര പൗരന്മാരല്ല. നമ്മുടെ കരുത്ത് ഉപയോഗിച്ച് വേണം അധികാരത്തിലെത്താന്‍. എംഎല്‍എമാര്‍ തീരുമാനിക്കും, ആരാകും നേതാവെന്ന്, അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും പാട്ടീല്‍ പറഞ്ഞു.

5

സിദ്ധരാമയ്യക്ക് ശേഷം മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ടെന്ന് എംബി പാട്ടീല്‍ പറഞ്ഞിരുന്നു. എനിക്ക് പ്രതീക്ഷയുണ്ട്. പക്ഷേ ദുരാഗ്രഹമോ ആര്‍ത്തിയോ ഇല്ലെന്നും പാട്ടീല്‍ പറഞ്ഞു. ലിംഗായത്തുകള്‍ പ്രാമുഖ്യം നേടിക്കൊടുത്ത സമരങ്ങളില്‍ നിന്നാണ് പാട്ടീല്‍ ഉയര്‍ന്ന് വന്നത്. യെഡിയൂരപ്പ പോയ സ്ഥിതിക്ക് ലിംഗായത്ത് വോട്ടര്‍മാര്‍ കരുത്തനായി കാണുന്നത് പാട്ടീലിനെയാണ്. ഇത് വന്‍ വെല്ലുവിളിയാണ് ശിവകുമാറിന്. ഡികെ നടത്തിയ പ്രഖ്യാപനം ലിംഗായത്തുകളെ അകറ്റുന്നതാണ്. അതാണ് ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ തന്നെ പാട്ടീല്‍ തിരുത്തിയത്.

6

ശിവകുമാര്‍ ഒരു സമുദായത്തെ മാത്രം വിശ്വസിച്ചിരിക്കുകയാണെന്ന് മുസ്ലീം നേതാവ് സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് ചേര്‍ക്കണം. ഒരു സമുദായത്തിന്റെ മാത്രം പിന്തുണയോടെ മുഖ്യമന്ത്രിയാവാനാവില്ല. വൊക്കലിഗയേക്കാള്‍ വലുതാണ് ഞങ്ങളുടെ സമുദായം. എന്നാല്‍ മുസ്ലീങ്ങളുടെ മാത്രം പിന്തുണയോടെ എനിക്ക് മുഖ്യമന്ത്രിയാവാന്‍ പറ്റുമോ? എല്ലാവരെയും ഒപ്പം ചേര്‍ക്കണമെന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആഗ്രഹങ്ങളൊന്നും നടക്കില്ല. ജയിക്കാന്‍ പോകുന്നത് ബിജെപിയാണ്. ഭൂരിപക്ഷം പാര്‍ട്ടി തന്നെ നേടുമെന്നും യെഡിയൂരപ്പ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+