Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍

ബാംഗ്ലൂര്‍: പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി ജാമ്യത്തില്‍ കഴിയുന്നത് ചികിത്സയ്ക്ക് വേണ്ടിയല്ല, വി വി ഐ പികളുമായി കൂടിക്കാഴ്ച നടത്താനെന്ന് സംസ്ഥാന സര്‍ക്കാര്‍. മദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്.

ചികിത്സയ്ക്ക് എന്ന പേരില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിയെ 14 വി വി ഐ പികള്‍ ഇതുവരെ സന്ദര്‍ശിച്ചു. ഈ വി വി ഐ പികളുടെ പേര് വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനാണ് മദനി തന്റെ ജാമ്യക്കാലാവധി ഉപയോഗിക്കുന്നത്. ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയിലാണ് മദനി ചികിത്സയില്‍ കഴിയുന്നത്.

madani

മദനിയുടെ അനുയായികള്‍ ബാംഗ്ലൂരിലെ ഫ്രീഡം പാര്‍ക്കില്‍ നടത്തിയ സമ്മേളനവും സാക്ഷികളെ സ്വാധീനിക്കാനാണ് എന്ന് ആരോപണമുണ്ട്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ മദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ കര്‍ണാടക സര്‍ക്കാരിന്റെ താല്‍പര്യം മറികടന്നാണ് സുപ്രീം കോടതി ജൂലൈ 11 ന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയ പ്രമുഖരും മദനിയെ സന്ദര്‍ശിച്ചവരില്‍ പെടുന്നു. ബാംഗ്ലൂരില്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രി മദനിയെ ആശുപത്രിയിലെത്തി കണ്ട് പെരുന്നാള്‍ ആശംസകള്‍ അറിയിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുന്‍പാണ് എം എ ബേബി ബാംഗ്ലൂരിലെത്തി മദനിയെ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+