കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിസ്സ് ഓഫ് ലവ് പരിപാടിക്ക് കര്‍ണാടക അനുമതി നിഷേധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട കിസ്സ് ഓഫ് ലവ് പരിപാടിക്ക് കര്‍ണാടക പോലീസിന്റെ വിലക്ക്. വാലന്റൈന്‍സ് ദിവസമായ ഫിബ്രുവരി 14ന് ഷിമോഗയില്‍ ആണ് പ്രസ്തുത പരിപാടിക്കായി പ്രദേശത്തെ ചെറുപ്പക്കാരുടെ സംഘടന അനുമതി ചോദിച്ചത്. എന്നാല്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

വാലന്റൈന്‍സ് ദിനത്തില്‍ പൊതുസ്ഥലത്ത് ഒന്നിച്ചു ചേരുന്ന കമിതാക്കള്‍ക്കുനേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍ എന്നീ സംഘടനകള്‍ ആക്രമണം നടത്താറുണ്ട്. കിസ്സ് ഓഫ് ലവ് പരിപാടി സംഘടിപ്പിക്കുന്നതറിഞ്ഞ് ഈ സംഘടനകള്‍ പോലീസിനെ സമീപിച്ച് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

kiss-of-love

ഇത്തരമൊരു പരിപാടി നടത്തപ്പെടുകയാണെങ്കില്‍ വലിയ തോതിലുള്ള നിയമലംഘനം നടക്കുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്നാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് വിവരം. അതേസമയം, എന്തുകൊണ്ടാണ് പരിപാടിക്ക് അനുമതി നല്‍കാത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പോലീസ് അനുമതി നിഷേധിച്ചതോടെ പരിപാടി മാര്‍ച്ചിലേക്ക് മാറ്റിവെക്കാനാണ് സംഘടനയുടെ തീരുമാനം.

സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെട്ട കിസ്സ് ഓഫ് ലവ് പരിപാടി വന്‍ വിജയമായിരുന്നു. എല്ലായിടത്തും ഹിന്ദു, മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി എത്തിയിരുന്നെങ്കിലും പരിപാടിയുടെ പങ്കാളിത്തം കൊണ്ടും മറ്റും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കിസ്സ് ഓഫ് ലവ് പരിപാടിക്ക് കഴിഞ്ഞു.

English summary
Karnataka police refuse permission for Kiss of Love campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X