കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി കാര്യമായി, ടെക്കി കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചു

Google Oneindia Malayalam News

ബെംഗളൂരു: രണ്ട് മണിക്കൂറിലധികം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ടെക്കി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഐ ടി നഗരമായ ബെംഗളൂരുവിലാണ് 28 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടി മരിച്ചത്. രാവിലെ എട്ടര മണിക്ക് കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കാന്‍ തുടങ്ങിയ ഇയാള്‍ പത്തരയോടെ താഴേക്ക് ചാടുകയായിരുന്നു.

ഉത്തര്‍ പ്രദേശ് സ്വദേശിയായ രാജേഷ് ചൗധരിയാണ് മരിച്ചത്. രാമമൂര്‍ത്തി നഗര്‍ സിഗ്നലിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാജേഷ് ചൗധരി താഴേക്ക് ചാടിയാല്‍ പിടിക്കാനായി ഫയര്‍ഫോഴ്‌സ് താഴെ വലയുമായി കാത്തിരിക്കുകയായിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ മറുവശത്തേക്ക് ഓടിപ്പോയി രാജേഷ് താഴേക്ക് ചാടി, അവിടെ ആരുമുണ്ടായിരുന്നില്ല.

karnataka-map

എന്തിനാണ് രാജേഷ് ചൗധരി ഈ കടുംകൈ ചെയ്തത് എന്ന് വ്യക്തമല്ല. ഇയാളുടെ ബന്ധുക്കളില്‍ പലരും സമീപത്ത് തന്നെ താമസിക്കുന്നുണ്ട്. രാജേഷിന്റെ മാനസിക നില ശരിയല്ല എന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ഒരുപക്ഷേ ഇതായിരിക്കാം രാജേഷിനെ മരണത്തിലേക്ക് നയിച്ചത് എന്ന് പോലീസ് കരുതുന്നു. രാജേഷിന്റെ അച്ഛനും മറ്റ് ബന്ധുക്കളും ബെംഗളൂരുവിലെത്തുന്നത് കാത്തിരിക്കുകയാണ് പോലീസ്.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സിംഗസാന്ദ്രയിലെ പണി തീരാത്ത കെട്ടിടത്തിന് മുകളില്‍ കയറി രാജേഷ് ചൗധരി ആത്മഹത്യാഭീഷണി മുഴക്കിയത്. ഉടന്‍തന്നെ പരിസരവാസികള്‍ ഇലക്ട്രോണിക് സിറ്റി പോലീസില്‍ വിവരം അറിയിച്ചു. ഇയാളെ രക്ഷിക്കാന്‍ പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. നാലാം നിലയില്‍ നിന്നും ചാടിയ രാജേഷ് തലയ്ക്ക് ക്ഷതമേറ്റാണ് മരിച്ചത്.

English summary
Techie jumps to his death after drama in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X