യുപിയുടെ ഫലം എന്താകും: ഉറ്റു നോക്കി കർണാടക രാഷ്ട്രീയം, കൂറുമാറ്റം ശക്തമാവും
ബെംഗളൂരു: വ്യാഴാഴ്ച പുറത്ത് വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കർണാടകയിലെ രാഷ്ട്രീയത്തിൽ "ദൂരവ്യാപകമായ" സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലുകളുമായി രാഷ്ട്രീയ വിദഗ്ധർ. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ബിബിഎംപി തിരഞ്ഞെടുപ്പുകളിലും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നാളെത്തെ തിരഞ്ഞെടുപ്പ് ഫലം നേരിട്ട് സ്വാധീനം ചെലുത്തിയേക്കാമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമായും യുപിയിലെ തിരഞ്ഞെടുപ്പ് ഫലമായേക്കും ഇതില്‍ ഏറ്റവും നിർണ്ണായകമായേക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ വ്യാപക കുറുമാറ്റത്തിനും ഇത് കാരണമാക്കിയേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മൂന്ന് പ്രധാന പാർട്ടികളായ ബി ജെ പി, കോൺഗ്രസ്, ജെ ഡി (എസ്) എന്നിവരുടെ നിരവധി സിറ്റിംഗ് എം എൽ എമാരും മുൻ എം എൽ എമാരും ഇതിനകം തന്നെ എതിരാളികളായ പാർട്ടികളുടെ മുതിർന്ന പ്രവർത്തകരുമായി ചർച്ച നടത്തി കഴിഞ്ഞു. നാളത്തെ തിരഞ്ഞെടുപ്പ് ഫലത്തോട് ഇവർക്ക് വ്യക്തമായ ഒരു സൂചന ലഭിക്കുകയും അതിന് അനുസരിച്ച് കാര്യങ്ങള്‍ നീക്കുകുയം ചെയ്തേക്കും.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും

യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്കാണ് അധികാരമെങ്കില്‍ കോണ്‍ഗ്രസ്, ജെ ഡി എസ് പാർട്ടികളില്‍ നിന്നും വലിയ കൂറുമാറ്റം കർണാടക ബി ജെ പിയിലേക്ക് ഉണ്ടാവും. മാത്രവുമല്ല ഇപ്പോള്‍ പാർട്ടിയുമായി ഉടക്കി നില്‍ക്കുന്ന നേതാക്കള്‍ പ്രതിപക്ഷ പാർട്ടികളിലേക്ക് പോവാന്‍ മടിക്കുകയും ചെയ്യും. ഫലം ബി ജെ പിക്ക് എതിരാണെങ്കില്‍ കർണാടകയില്‍ അത് നേട്ടമായി മാറുക സ്വാഭാവികമായും കോണ്‍ഗ്രസിനാവും. ബി ജെ പിയില്‍ നിന്നുള്‍പ്പടെ കൂടതല്‍ നേതാക്കളെ തങ്ങലെ പാളയത്തിലേക്ക് എത്തിക്കാന്‍ അവർക്ക് സാധിക്കും.

അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ കർണാടകയെ ബി ജെ പിയിൽ നിന്നും തിരികെ പിടിക്കാനുള്ള ശ്രമം അവർക്ക് ഏറെ ദുഷ്കരമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ സന്ദീപ് ശാസ്ത്രി വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ കർണാടക പോലുള്ള സംസ്ഥാന ഘടകങ്ങളെ ശക്തിപ്പെടുത്താൻ ദേശീയ തലത്തിലുള്ള കോൺഗ്രസ് നേതൃത്വത്തിന് കഴിയുമോ എന്നതാണ് വലിയ ചോദ്യമാണെന്നും അദ്ദേഹം പറയുന്നു.

യുപിയില്‍ നേരിയ തോതിലുള്ള വിജയമാണെങ്കില്‍ കൂടി ബി ജെ പിയെ അത് ആശങ്കയിലാക്കുമെന്നാണ് മറ്റൊരു രാഷ്ട്രീയ നിരീക്ഷകനായ രവീന്ദ രഷ്മി അഭിപ്രായപ്പെടുന്നത്. ഇത് ബി ജെ പിയില്‍ വലിയ ചർച്ചകള്‍ക്ക് ഇടയാക്കും. യുപി പോലുള്ള സംസ്ഥാനത്ത് തിരിച്ചടി നേരിടുകയാണെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോവുന്ന കർണാടകയിലും സ്വാഭാവികമായ പൊളിച്ചെഴുത്തലുകളുണ്ടാവും. കാബിനറ്റിലോ പാർട്ടിയുടെ സംസ്ഥാന ഘടകത്തിലോ അല്ലെങ്കിൽ രണ്ടിടത്തുമോ ഒരു പുനഃസംഘടനയ്ക്ക് ബി ജെ പി തയ്യാറായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമസമയം, അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന ഭരണം പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ആരുമായി സഖ്യം രൂപീകരിക്കാതെ തനിച്ചായിരിക്കും പാർട്ടി ഭരിക്കു. സഖ്യ സർക്കാറിനെ വീഴ്ത്തി അധികാരത്തിലെത്തിയ ബി ജെ പി സർക്കാറിന് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ 2024 സംബന്ധിച്ച് തങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നുമായിരുന്നു കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ നേരത്തെ അഭിപ്രായപ്പെട്ടത്.
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍












Click it and Unblock the Notifications