ഫ്ലിപ്പ്കാര്‍ട്ടില്‍ മൊബൈലുകള്‍ക്ക് ഓഫര്‍ പെരുമഴ: എക്സ്ചേഞ്ച് ഓഫറുംവമ്പിച്ച വിലക്കുറവും!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ദീപാവലിയ്ക്ക് കിടിലന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട് ഒരുങ്ങിക്കഴിഞ്ഞു. ബിഗ് ദീപാവലി സെയില്‍ എന്ന് പേരിട്ട ഓഫര്‍ വില്‍പ്പന ഒക്ടോബര്‍ മുതല്‍ 17 വരെയാണ്. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, ഹോം ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍, ഇതിനെല്ലാം പുറമേ ടിവി ഹോം അപ്ലെയന്‍സസുകള്‍ക്കും ദീപാവലിയ്ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ പ്രത്യേക ഓഫറുകളുണ്ട്. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഓഫര്‍.

തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് ഫ്ലിപ്പ്കാര്‍ട്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എക്സ്ചേഞ്ച് ഓഫറുകള്‍ക്ക് പുറമേ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കമ്പനികള്‍ മത്സരിച്ച് നവരാത്രിയ്ക്ക് ഓണ്‍ കമ്പനികള്‍ അത്യാകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദീപാവലി ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണന രംഗത്ത് മത്സരം കൊഴുക്കുന്നത്.

 ആപ്പില്‍ ഓഫറുകള്‍

ആപ്പില്‍ ഓഫറുകള്‍

ഫ്ലിപ്പ് കാര്‍ട്ട് സെയിലില്‍ ഡിസ്കൗണ്ടുകള്‍ക്ക് പുറമേ ഫോണ്‍ പേ ആപ്പില്‍ 20 ശതമാനം ക്യാഷ് ബാക്ക് ഓഫറും എച്ച്ഡിഎഫ്സി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. നാല് ലക്ഷം ഫോണുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.

ഫ്

 ധമാക്കാ ഡീല്‍

ധമാക്കാ ഡീല്‍

ഫ്ലിപ്പ്കാര്‍ട്ട് ചില ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കൂട്ടം സ്മാര്‍ട്ട് ഫോണുകള്‍ക്ക് ​എക്സ്ചേഞ്ച് ഓഫഫറുകളും ധമാക്ക ഡീല്‍സിലുണ്ട്.

 മൊബൈല്‍ ഫോണുകള്‍ക്ക്

മൊബൈല്‍ ഫോണുകള്‍ക്ക്

മൊബൈല്‍ വിപണിയില്‍ പ്രസിദ്ധി നേടിക്കഴിഞ്ഞ സ്മാര്‍ട്ട് ഫോണുകളാണ് ബിഗ് ദീപാവലി സെയിലില്‍ വിറ്റഴിക്കുന്നത്. ടോപ്പ് സെല്ലര്‍ ലിസ്റ്റില്‍ ഇടംപിടിച്ച സിയോമി റെഡ്മി നോട്ട് 4, ലെനോവോ കെ 8 പ്ലസ്, സിയോമി റെഡ്മി 4 എ, എന്നിവയും ബഡ്ജറ്റ് ഫോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മോട്ടോ സി പ്ലസ്, മോട്ടോ ഇ 4 പ്ലസ്, സാംസംങ് ഗാലക്സി ജെ 7-6, പ്രീമിയം കാറ്റഗറിയില്‍പ്പെടുന്ന ഐഫോണ്‍, സാംസങ് ഗാലക്സി എസ് 7, ഐഫോണ്‍ 7 എന്നിവയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഓഫറുകളുള്ളത്.

 ഫ്ലാഷ് സെയില്‍

ഫ്ലാഷ് സെയില്‍


ബിഗ് ദീപാവലി സെയിലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിയ്ക്ക് പാനസോണിക് എലൂഗ റേ എക്സ് എന്ന ഫോണ്‍ 6,999 രൂപയ്ക്ക് ലഭിക്കും. ഹോണര്‍ 9ഐ ഫോണിന്‍റെ വില്‍പ്പന ഒക്ടോബര്‍ 14ന് രാത്രി 12 മണിയ്ക്കാണ് ആരംഭിക്കുന്നത്.

എക്സ്ചേഞ്ച് ഓഫര്‍

എക്സ്ചേഞ്ച് ഓഫര്‍

ദീപാവലി പ്രമാണിച്ച് റെഡ്മി നോട്ട് 3, സാംസങ് ഗാലക്സി ജെ 7, മോട്ടോ ജി 3, ലെനോവോ കെ 4 നോട്ട്, ഐഫോണ്‍ 5 എസ് എന്നീ ഫോണുകള്‍ക്ക് ഫ്ലിപ്പ് കാര്‍ട്ട് എക്സ്ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 ടിവി സെയില്‍സ്

ടിവി സെയില്‍സ്


നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടിവി അപ്ലെയന്‍സസ് സെയിലില്‍ സാന്യോ ടിവികള്‍ക്ക് 30 ശതമാനം വിലക്കുറവും, സോണി ടിവികള്‍ക്ക് 20 ശതമാനം വിലക്കുറവും വിയു ടിവികള്‍ക്ക് 22 ശതമാനം വിലക്കുറവും, മൈക്രോമാക്സ് ടിവികള്‍ക്ക് 40 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Flipkart has announced the dates of its next big festive sale - named the Big Diwali Sale. The Flipkart sale will start on October 14 and end on October 17, and will offer deals and discounts across categories such as mobile phones, electronics, fashion, home and furniture, etc.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്