ജിഎസ്ടി:ക്യാമറക്കണ്ണുകള്‍ കാണാതെ പോയത്...

Subscribe to Oneindia Malayalam

ദില്ലി: ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന നിയമം രാജ്യത്ത് നടപ്പിലായത് വര്‍ണ്ണാഭമായ ചടങ്ങുകളുടെ അകമ്പടിയോടെയാണ്. പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ രാത്രി 11 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കു പുറമേ വ്യാവസായിക,സിനിമാ രംഗത്തുള്ളവരും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. വിവിധ കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും പുറമേ സിനിമാ,വ്യാവസായിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

അതിനിടയിലും ക്യാമറക്കണ്ണുകള്‍ അധികം ശ്രദ്ധിക്കാത പോയ ചില കാഴ്ചകളുണ്ട്. പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാറും മുക്തര്‍ അബ്ബാസ് നഖ്‌വിയും ചടങ്ങ് ആരംഭിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പേ എത്തിയിരുന്നു. ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പേ എല്ലാം സജ്ജമാണെന്ന് ഇരുവരും ഉറപ്പു വരുത്തുകയും ചെയ്തു. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും നേരത്തേ തന്നെ എത്തിയിരുന്നു.

xparliament

എന്‍സിപി നേതാവ് ശരത് പവാര്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, വ്യവസായി രത്തന്‍ ടാറ്റ, ഗായിക ലതാ മങ്കേഷ്‌കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
GST launch: 12 things you and the cameras may have missed last night
Please Wait while comments are loading...