കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യെഴുത്തുള്ള നോട്ടുകള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ പണി ബാങ്കുകള്‍ക്ക്; പിഴ 10000 രൂപ!!

Google Oneindia Malayalam News

ദില്ലി: പേന കൊണ്ട് എഴുതിയ നോട്ടുകള്‍ക്ക് മൂല്യമുണ്ടെന്നും മാറ്റിനല്‍കാത്ത ബാങ്കുകളില്‍ നിന്ന് പിഴ ഈടാക്കുമെന്നും റിസര്‍വ്വ് ബാങ്ക്. സമയാസമയങ്ങളില്‍ നോട്ടുകളില്‍ എഴുതരുതെന്ന് നിര്‍ദേശം നല്‍കാറുണ്ടെങ്കിലും നോട്ടുകള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. കറന്‍സിയുടെ ആയുസ്സ് കുറയ്ക്കുമെന്നതിനാലാണ് ഇത്തരത്തില്‍ എഴുതുരുതെന്നും നോട്ടുകള്‍ മടക്കരുതെന്നും നിര്‍ദേശിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നുവെന്ന് റിസര്‍വ്വ് ബാങ്കിനെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ടുകളില്‍ എഴുതുകയോ കുത്തിവരയുകയോ ചെയ്യരുതെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പിന്നീട് കയ്യെഴുത്തുള്ള നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടോ എന്നുള്ള റിസര്‍വ്വ് ബാങ്കിന്റെ അന്വേഷണങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊടാക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, എന്നീ ബാങ്കുകള്‍ പ്രതികരിച്ചിരുന്നില്ല. നോട്ടുടകളില്‍ കയ്യെഴുത്ത് പാടില്ലെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് 1999 മുതല്‍ തന്നെ കാലാകാലങ്ങളില്‍ ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിവരാറുണ്ട്. മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കാറുണ്ട്.

rupess

നോട്ടുകളിലുള്ള കേടുപാടുകള്‍ തടയുന്നതിന് വേണ്ടി നോട്ടുകളില്‍ സ്റ്റാപ്ലര്‍ ഉപയോഗിക്കരുതെന്നും ബാന്‍ഡുകള്‍ ഉപയോഗിക്കണമെന്നും റിസര്‍വ് ബാങ്ക് ബാങ്കുകളോട് നിര്‍ദേശിച്ചിരുന്നു. നോട്ടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ബാങ്കുകള്‍, ചെസ്റ്റുകള്‍ എന്നിവയ്ക്ക് നോട്ടുകളും നാണയങ്ങളും കൃത്യമായി മാറ്റിനല്‍കണമെന്നും അതുവഴി മികച്ച കസ്റ്റമര്‍ സര്‍വീസ് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലര്‍ പ്രകാരം മുഷിഞ്ഞ നോട്ടുകള്‍ മാറ്റിനല്‍കാന്‍ വിമുഖത കാണിക്കുന്ന ബാങ്കുകളില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2016 ജുലൈയില്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പ്രതിദിനം 20 നോട്ടില്‍ അധികമോ 5,000 രൂപയില്‍ അധികമോ മാറ്റിയെടുക്കുന്നവരില്‍ നിന്ന് ലെവി ചാര്‍ജ്ജ് ഈടാക്കാമെന്നും വ്യക്തമാക്കുന്നു.

English summary
“There is no RBI instruction to anyone not to accept any currency note with scribbling on it even though we do, from time to time, keep appealing to people not to write/staple/fold currency notes as these things lessen the life of currency notes,”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X