കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2018ല്‍ ഇന്ത്യ ചൈനയെ മറികടക്കും: സാമ്പത്തിക വളർച്ചയിൽ ഇന്ത്യയെക്കുറിച്ച് ഐഎംഎഫ് പ്രഖ്യാപനം!!

Google Oneindia Malayalam News

ദാവോസ്: ഇന്ത്യയെക്കുറിച്ച് നിർണ്ണായ പ്രഖ്യാപനവുമായി അന്താരാഷ്ട്ര നാണയനിധി. 2018 ൽ സാമ്പത്തിക വളർച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ജിഡിപിയില്‍ 7.4 ശതമാനം വളർച്ച സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐഎംഎഫ് വ്യക്തമാക്കി. 6.8 ശതമാനം വളർച്ചയുള്ള ചൈനയെ ഇന്ത്യയെ മറികടക്കുന്നതിന് സാക്ഷിയാവുമെന്നും ഐഎംഎഫ് പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് അന്താരാഷ്ട്രനാണയനിധി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

<strong>ഇന്ത്യയിൽ 55 ലക്ഷം തൊഴിൽ അവസരങ്ങളോ.. എല്ലാം ഫേക്ക്.. കൊട്ടിഘോഷിച്ച ആ റിസർച്ച് ഫലത്തിന് പിന്നിൽ!! </strong>ഇന്ത്യയിൽ 55 ലക്ഷം തൊഴിൽ അവസരങ്ങളോ.. എല്ലാം ഫേക്ക്.. കൊട്ടിഘോഷിച്ച ആ റിസർച്ച് ഫലത്തിന് പിന്നിൽ!!

നരേന്ദ്രമോദി സർക്കാർ ഇന്ത്യയില്‍ കൊണ്ടുവന്ന രണ്ട് സാമ്പത്തിക പരിഷ്കാരങ്ങളുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറുമെന്നും ഐഎംഎഫ് പറയുന്നു. 2019ല്‍ ഇന്ത്യയുടെ ജിഡിപിയുടെ വളർച്ച 7.8 ശതമാനത്തിലെത്തുമെന്നും ചൈനയുടേത് 6.4 ശതമാനമാകുമെന്നും ദാവോസിൽ നടക്കാനിരിക്കുന്ന ലോക സാമ്പത്തിക ദർശത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർ‍ച്ചയെക്കുറിച്ച് പ്രവചനമുള്ളത്. കുറച്ച് കാലം സാമ്പത്തിക വളർച്ചയില്‍ പിന്നോക്കം പോയെങ്കിലും ഇന്ത്യ മികച്ച നേതൃരാജ്യമായി വളർച്ച പ്രാപിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഐഎംഎഫ് ചൂണ്ടിക്കാണിച്ചിരുന്നു. ഉയര്‍ന്ന നിക്ഷേപവും കയറ്റുമതി ഉയർത്തിയതും അനുകൂല ഘടകങ്ങളായാണ് കണക്കാക്കുന്നത്. നിലവിൽ ആഗോള വളർച്ചയുടെ മൂന്നിലൊന്നും സംഭാവന ചെയ്യുന്നത് ചൈനയാണ്.

narendra-modi

മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് വൻ വളർച്ചാ സാധ്യതയാണുള്ളതെന്നും ചൈനയെ കാത്തിരിക്കന്നത് മാന്ദ്യമാണെന്നും ഐഎംഎഫ് പറയുന്നു. തൊഴിൽ‍ മേഖകളില്‍ ഇന്ത്യ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, നിക്ഷേപത്തിനുള്ള സാധ്യതകൾ‍ എന്നിവ ഇന്ത്യയ്ക്ക് അനുകൂല ഘടകമായി ഭവിച്ചിട്ടുണ്ടെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ജിഎസ്ടിയുൾപ്പെടെയുള്ളവയെ സർക്കാർ‍ ഗൗരവത്തോടെ നോക്കിക്കാണുന്നത് മികച്ച നീക്കമാണെന്ന വിലയിരുത്തലും ഐഎംഎസ് നടത്തുന്നുണ്ട്.

English summary
India is projected to grow at 7.4% of its gross domestic product (GDP) in 2018 as against China’s 6.8%, the International Monetary Fund (IMF) said Monday, making it the fastest growing economy among emerging economies following last year’s slowdown due to demonetisation and the implementation of goods and services tax (GST).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X