ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു, നോട്ട് നിരോധനത്തിന് ശേഷമുള്ള വളര്‍ച്ചാ നിരക്കിലെ കുറവ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞു. നോട്ട നിരോധനമാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറച്ചതെന്ന് കണക്കുകള്‍ പറയുന്നു.

2016 നവംബര്‍ 9ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷമാണ് വളര്‍ച്ച് നിരക്കില്‍ കുറവ് കാണിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം ജനുവരി-മാര്‍ച്ച് വരെ 6.1 ശതമാനമാണ് കുറവ്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ വര്‍ഷത്തിലെ അവസാന പാത കണക്കുകള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

2011-2012ല്‍ എട്ടു ശതമാനവും 2015-2016ല്‍ എട്ടു ശതമാനവുമായിരുന്നു വളര്‍ച്ചാ നിരക്ക്. അവസാന പാദത്തിന് തൊട്ടു മുമ്പള്ള മൂന്ന് മാസങ്ങളില്‍
സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായിരുന്ന സ്ഥാനത്താണ് അവസാന പാദത്തില്‍ 6.1 വളര്‍ച്ചാ നിരക്കായി ഉയര്‍ത്തുന്നത്.

നോട്ട് നിരോധനം

നോട്ട് നിരോധനം

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ മൊത്തം ആഭ്യന്തര ഉദ്പാദനത്തെ ബാധിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇന്ത്യയെ പിന്നിലാക്കി ചൈന

ഇന്ത്യയെ പിന്നിലാക്കി ചൈന

ഇക്കാലയളവില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി. ഇന്ത്യയെ പിന്നിലാക്കിയാണ് ചൈനയുടെ വളര്‍ച്ച.

 കാര്‍ഷിക മേഖലയില്‍

കാര്‍ഷിക മേഖലയില്‍

കാര്‍ഷിക മേഖലയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English summary
Indian Economy Grows 7.1% in 2016-17, Beats Demonetisation Blues.
Please Wait while comments are loading...