കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടക്-വൈശ്യ ലയനം: രാജ്യത്തെ ഏറ്റവും വലിയ ഏറ്റെടുക്കല്‍

Google Oneindia Malayalam News

മുംബൈ: കോടക് ബാങ്ക്-വൈശ്യാ ബാങ്ക് ലയനം. ബാങ്കിങ് മേഖലയിലെ ഏറെ സ്വാധീനിക്കുന്നൊരു വാര്‍ത്തയാണ് വ്യാഴാഴ്ച പുറത്തുവന്നത്. ഐഎന്‍ജി വൈശ്യാ ബാങ്കിനെ ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യബാങ്കായി കോടക് മഹീന്ദ്രാ ബാങ്ക് ഉയര്‍ന്നു. 15000 കോടി രൂപ ചെലവുവരുന്ന ഏറ്റെടുക്കലായിരുന്നു ഇത്.

നിലവിലുള്ള ഓഹരി വില പരിഗണിക്കുകയാണെങ്കില്‍ കോടക്കിന്റെ മതിപ്പുവില ഇതോടെ 104734 കോടി രൂപയായി വര്‍ദ്ധിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവരാണ് കോടകിന് മുന്നിലുള്ളത്.

kotak-mahindra-bank

കരാര്‍ അനുസരിച്ച് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍ജി വൈശ്യയുടെ 1000 ഷെയറുകള്‍ക്ക് 725 കോടക് ഓഹരികള്‍ ലഭിക്കും. ഇതോടെ രാജ്യത്തെ ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാകും. ചെറുകിട ബിസിനസ് വായ്പാ രംഗത്തേക്കുള്ള കോടകിന്‍റെ കടന്നുവരവ് കൂടിയായിരിക്കും ഈ ഏറ്റെടുക്കല്‍.

കഴിഞ്ഞ ഒരു വര്‍ഷമായി ലയനവാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. എന്തായാലും ഈ നീക്കത്തിന് റിസര്‍വ് ബാങ്ക്, സെബി തുടങ്ങിയ റെഗുലേറ്ററി ഏജന്‍സികളുടെ അനുമതി കിട്ടേണ്ടതുണ്ട്.

ലയനം കൊണ്ട് ഏറ്റവും കൂടുതല്‍ മെച്ചമുണ്ടായിട്ടുള്ളത് കോടക് മഹീന്ദ്രക്കാണ്. ഓഹരി വില കുത്തനെ കുതിച്ചു കയറുകയാണ്. ഇതിനു മുമ്പ് 2010ലാണ് ബാങ്കിങ് മേഖലയിലെ മറ്റൊരു ലയനവാര്‍ത്ത പുറത്തുവന്നത്. അന്ന് ഐസിഐസിഐ-ബാങ്ക് ഓഫ് രാജസ്ഥാന്‍ ലയനം ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

English summary
Kotak Mahindra Bank to acquire ING Vysya in all-stock deal.Kotak Mahindra Bank Ltd is acquiring ING Vysya Bank Ltd in an all-stock transaction that will create India’s fourth largest private sector lender with nearly Rs.2 trillion of assets and 10 million customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X