Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാള്‍ കോഴിക്കോടില്‍ ആദ്യദിനം തന്നെ ഓഫറുകളുടെ പെരുമഴ; യൂസഫലിയുടെ ഓണസമ്മാനം

കോഴിക്കോട്: മലബാറുകാരുടെ, പ്രത്യേകിച്ച് കോഴിക്കോട്ടുകാരുടെ ചിരകാല സ്വപ്‌നമായ ലുലു മാള്‍ ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. കഴിഞ്ഞ ദിവസം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചിരുന്നെങ്കിലും ഇന്നാണ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ന് രാവിലെ 11 മണി മുതല്‍ ലുലു മാളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങും.

ആദ്യ ദിവസം തന്നെ വമ്പന്‍ ഓഫറുകളായിരിക്കും ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓണക്കാലം കൂടിയായതിനാല്‍ ഡബിള്‍ ഓഫറാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ ആണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു മാള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ലുലുവിന്റെ നാലാമത്തെ മാളാണിത്.

Lulu Mall

കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലുവിന്റെ മറ്റ് മാളുകള്‍ ഉള്ളത്. കോഴിക്കോട് തന്നെ ഒരു മാള്‍ കൂടെ തുടങ്ങും എന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തെ മാളിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുകൂടാതെ തൃശൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലു മാളുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്. ലോകോത്തര ഷോപ്പിംഗ് അനുഭവമാണ് ലുലുമാള്‍ വാഗ്ദാനം ചെയ്യുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും കോഴിക്കോട് ലുലുവില്‍ സജ്ജമാക്കിയിട്ടണ്ട്.ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. മുന്‍നിര ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും മലബാറിലെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പഴം, പച്ചക്കറി, പാല്‍ എന്നിവയും മാളില്‍ ലഭ്യമാകും.

500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ട്, 1800 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുളള പാര്‍ക്കിംഗ് സംവിധാനം എന്നിവയും കോഴിക്കോട് ലുലു മാളിന്റെ പ്രത്യേകതയാണ്. കെഎഫ്സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്സ് തുടങ്ങി പതിനാറിലേറെ ഫുഡ് ബാന്‍ഡുകളുടെ വിഭവങ്ങള്‍ ലുലുവില്‍ ലഭ്യമാകും.

800 കോടി രൂപ ചെലവിലാണ് കോഴിക്കോട് ലുലു ഒരുങ്ങിയിരിക്കുന്നത്. ലോകോത്തര ഷോപ്പിംഗ് അനുഭവത്തിന് പുറമെ രണ്ടായിരം പേര്‍ക്കാണ് പുതിയ തൊഴിലവസരമാണ് ലുലു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. മലബാറിന്റെ വാണിജ്യവികസനത്തിനൊപ്പം മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സാധ്യത ഒരുക്കുന്നതില്‍ കരുത്താകും പുതിയ ലുലുമാള്‍ എന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+