കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമക്ക് പിറകേ മാതൃഭൂമിയും ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ദേശീയ ഗെയിംസിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ റണ്‍ കേരള റണ്‍ ഉണ്ടാക്കിയ വിവാദം ആരും മറന്ന് കാണില്ല. മനോരമയുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് സര്‍ക്കാര്‍ 10 കോടിയാണ് അന്ന് നല്‍കിയത്. എന്തിനാണ് ഇത്രയും പണം മനോരമക്ക് നല്‍കിയതെന്ന് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ചോദിച്ചതും ആണ്.

എന്നാല്‍ ഇപ്പോള്‍ അതല്ല വാര്‍ത്ത. മനോരമയുടെ പാത പിന്‍പറ്റി മാതൃഭൂമിയും തുടങ്ങിയിരിക്കുന്നു ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി. റെഡ് മൈക്ക് എന്നാണ് പേരിട്ടിരിക്കുന്നത്.

Red Mike

ലോകമെങ്ങും അച്ചടിമാധ്യമങ്ങള്‍ വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാതൃഭൂമിയുടെ പുതിയ നീക്കം. പത്രത്തിനും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുറമേ മാതൃഭൂമി എഫ്എമ്മിലേക്കാണ് ആദ്യം പ്രവേശിച്ചത്. പിന്നീട് ന്യൂസ് ചാനലും തുടങ്ങി.

കൊച്ചിയില്‍ നടന്ന ചടങ്ങ് തെന്നിന്ത്യന്‍ താരം അമല പോള്‍ ആണ് ഉദ്ഘാടനം ചെയ്തത്. മാതൃഭൂമി ഡയറക്ടറും എംഎല്‍എയും ആയ എംവി ശ്രേയാംസ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ പ്രശസ്തമായ 16 സംഗീത ബാന്‍ഡുകളെ അണിനരിത്തുന്ന 'മോജോ റൈസിങ്' ആണ് റെഡ് മൈക്ക് നടത്തുന്ന ആദ്യ ഇവന്റ്. ഫെബ്രിവരി 20,21 തിയ്യതികളില്‍ കൊച്ചിയില്‍ വച്ചാണ് പരിപാടി.

English summary
Mathrubhumi starts new Event Management division Red Mike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X