ആദായനികുതി: സര്‍ക്കാരിനെ വെട്ടിയ്ക്കേണ്ട, സോഷ്യല്‍ മീഡിയ നിങ്ങളെ വെട്ടിലാക്കും,

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആദായനികുതി തട്ടിപ്പ് തടയുന്നതിന് പുതിയ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യതിചലിച്ച് സോഷ്യല്‍ മ‍ീഡ‍ിയ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ച് നികിതിദായകരെ നിരീക്ഷിക്കുന്ന സംവിധാനം ഓഗസ്റ്റ് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ആദായനികുതി കുറച്ചുകാണിച്ച് ആദായനികുതി വകുപ്പിനെ കബളിപ്പിക്കുന്നത് തടയുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവധി ദിനമാഘോഷിക്കുമ്പോഴും ആഡംബരകാറിനൊപ്പം നിന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവരുമായിരിക്കും ആദായനികുതി വകുപ്പിന്‍റെ വലയിലാവുക.

100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രൊജക്ട് ഇന്‍സൈറ്റ് എന്ന പദ്ധതി പ്രൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്‍റിറ്റി സംവിധാനമായി മാറും. ജനങ്ങള്‍ കൃത്യമായി ആദായനികുതി സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവഴി നടത്താന്‍ കഴിയുക. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ശേഖരിക്കുന്ന വിര്‍ച്വല്‍ വിവരങ്ങള്‍ വഴി നികുതി വെട്ടിപ്പ് നടത്തുന്നവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രൊജക്ട് ഇന്‍സൈറ്റിന്‍റെ പ്രത്യേകത.

എന്താണ് പൊജക്ട് ഇന്‍സൈറ്റ്

എന്താണ് പൊജക്ട് ഇന്‍സൈറ്റ്

കുറഞ്ഞ നികുതി സമര്‍പ്പിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രൊജക്ട് ഇന്‍സൈറ്റ് പ്രവര്‍ത്തിക്കുന്നത്. 100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രൊജക്ട് ഇന്‍സൈറ്റ് എന്ന പദ്ധതി പ്രൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്‍റിറ്റി സംവിധാനമായി മാറും. ജനങ്ങള്‍ കൃത്യമായി ആദായനികുതി സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവഴി നടത്താന്‍ കഴിയുക.

വിദേശ രാജ്യങ്ങള്‍ മാതൃക

വിദേശ രാജ്യങ്ങള്‍ മാതൃക

ബെല്‍ജിയം, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ നിലവില്‍ നികുതി വെട്ടിപ്പ് തടയുന്നതിനായി ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഈ മാതൃക ഇന്ത്യയിലും പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിവരുന്നത്.

 സെല്‍ഫി പോലും പണി തരും!!

സെല്‍ഫി പോലും പണി തരും!!

കാറിന് മുമ്പില്‍ നിന്നുള്ള ഒരു സെല്‍ഫിയ്ക്ക് പോലും ആദായനികുതി വകുപ്പിന് നിങ്ങളെ കുരുക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കാം. ഹോളി‍ഡ‍േ കോട്ടേജിന് മുമ്പില്‍ നിന്നുള്ള ഫോട്ടോ എന്നിവ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യുന്നതും നികുതി വെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിനായി ആദായനികുതി വകുപ്പ് ഉപയോഗപ്പെടുത്തും. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.

പരമ്പരാഗത രീതികള്‍ക്ക് വിട!!

പരമ്പരാഗത രീതികള്‍ക്ക് വിട!!

സാധാരണ ഗതിയില്‍ വ്യക്തികളുടെ വരുമാനം പരിശോധിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന ബാങ്ക് അക്കൗണ്ട് പരിശോധനങ്ങള്‍ എന്നിവയ്ക്ക് ബദലായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതാണ് കേന്ദ്രത്തിന്‍റെ നീക്കം. വ്യക്തികള്‍ ഏത് തരത്തിലാണ് പണം ചെലവഴിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി പരിശേോധിക്കുന്നത്. അതിന് ശേഷം ആദായനികുതി റിട്ടേണില്‍ സമര്‍പ്പിച്ചിട്ടുള്ള വരുമാനവുമായി ഇത് താരതമ്യം ചെയ്തായിരിക്കും ഐടി വകുപ്പിന്‍റെ നടപ ടി.

റെയ്ഡിനും പരിശോധനയ്ക്കും ഇനിയില്ല!!

റെയ്ഡിനും പരിശോധനയ്ക്കും ഇനിയില്ല!!

ആദായ നികുതി സമര്‍പ്പിക്കുന്നതില്‍ വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന രീതിയായിരിക്കും ആദായനികുതി വകുപ്പ് സ്വീകരിക്കുക. ഓഫീസ്, വീട് എന്നിവ റെയ്ഡ് ചെയ്ത് രേഖകള്‍ കണ്ടെടുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ സംവിധാനം.

പാന്‍കാര്‍‍ഡ് വില്ലനാവും!!

പാന്‍കാര്‍‍ഡ് വില്ലനാവും!!

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ വ്യക്തികളുടെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം എളുപ്പത്തില്‍ മനസിലാക്കാന്‍ ആദായനികുതി വകുപ്പിന് സാധിക്കും. വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഐടി വകുപ്പ് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെകുമായി കരാര്‍ ഒപ്പുവച്ചിരുന്നു.

English summary
Starting next month, PM Narendra Modi's government will begin amassing a warehouse of virtual information collected not just from traditional sources like banks, but also from social media sites, as it looks to match residents' spending patterns with income declarations, said people familiar with the matter.
Please Wait while comments are loading...