പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്കിന് കിടിലൻ തുടക്കം: പ്രവർത്തനം മെയ് 23 മുതല്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മണി വാലറ്റ് സർവ്വീസ് പേടിഎമ്മിന്‍റെ പേയ്മെന്‍റ് ബാങ്ക് മെയ് 23 മുതല്‍ പ്രവർത്തനം ആരംഭിക്കും. റിസർവ് ബാങ്കില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതോടെയാണ് മെയ് 23ന് പേയ്മെന്‍റ് ബാങ്ക് പ്രവർത്തനമാരംഭിക്കുന്നത്. ഇതേ തിയ്യതിയിൽ പ്രവർത്തതനമാരംഭിക്കാനാണ് റിസർവ് ബാങ്കില്‍ നിന്ന് പേയ്മെന്റ്സ് ബാങ്ക്സ് ലിമിറ്റഡ‍ിന് ലഭിച്ച ലൈസൻസിൽ ചൂണ്ടിക്കാണിക്കുന്നത്.

218 മില്യൺ മൊബൈല്‍ വാലറ്റ് ഉപയോക്താക്കളുള്ള പേടിഎമ്മാണ് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചതോടെ പേടിഎം പേയ്മെന്‍റ് ബാങ്കായി പ്രവർത്തിച്ചു തുടങ്ങും. പേടിഎമ്മിന്‍റെ ഉടമസ്ഥനായ വിജയ് ശേഖർ ശർമയുടെ പേരിലാണ് ലൈസൻസ് ലഭിച്ചിട്ടുള്ളത്.

പേടിഎമ്മിന് പേയ്മെന്‍റ് ബാങ്ക്

പേടിഎമ്മിന് പേയ്മെന്‍റ് ബാങ്ക്

എയര്‍ടെല്ലും റിലയന്‍സും പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചതിന് പിന്നാലെ പേടിഎമ്മും പേയ്‌മെന്റ് ബാങ്കിംഗിലേക്ക്. ഡിജിറ്റല്‍ വാലറ്റായ പേടിഎമ്മിന്റെ മാതൃകമ്പനിയാണ് പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ അവശേഷിക്കുന്ന നീക്കങ്ങളാണ് കമ്പനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് അനുമതി

റിസര്‍വ്വ് ബാങ്ക് അനുമതി

2016 മാര്‍ച്ച് 20നാണ് റിസര്‍വ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെട്ട 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം നല്‍കിയിരുന്നു. ഇതിന് പുറമേ വോഡഫോണിനും പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടെ പേയ്‌മെന്റ് ബാങ്ക് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പലിശ രഹിത വായ്പകള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്.

പേയ്മെന്‍റ് ബാങ്കിന്‍റെ തുടക്കം

പേയ്മെന്‍റ് ബാങ്കിന്‍റെ തുടക്കം

2016 മാര്‍ച്ച് 20നാണ് റിസര്‍വ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെട്ട 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം നല്‍കിയത്. ഇതിന് പുറമേ വോഡഫോണിനും പേയ്‌മെന്റ് ബാങ്കിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സോടെ പേയ്‌മെന്റ് ബാങ്ക് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പലിശ രഹിത വായ്പകള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്ക് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്.

 എന്താണ് പേയ്‌മെന്റ് ബാങ്ക്

എന്താണ് പേയ്‌മെന്റ് ബാങ്ക്

താരതമ്യേന ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിന് വിലക്കുണ്ട്. അതുകൊണ്ടുതന്നെ വാണിജ്യബാങ്കുകള്‍ നേരിടുന്ന നഷ്ടമുണ്ടാവാനുള്ള സാധ്യത പേയ്‌മെന്റ് ബാങ്കുകള്‍ക്കില്ല.

അക്കൗണ്ടിന്റെ പ്രത്യേകതകള്‍

അക്കൗണ്ടിന്റെ പ്രത്യേകതകള്‍

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന് അനുമതിയുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം/ ഡെബിറ്റ് കാര്‍ഡ് എന്നിവ ഒരുക്കാനുള്ള അനുമതിയുണ്ട്. ഇതിന് പുറമേ മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവ വില്‍ക്കുന്നതിനും അനുമതിയുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും വായ്പ നല്‍കുന്നതിനുമാണ് വിലക്കുള്ളത്.

പെരുമാറ്റം പേയ്‌മെന്റ് ബാങ്കിലേക്ക്

പെരുമാറ്റം പേയ്‌മെന്റ് ബാങ്കിലേക്ക്

ലക്ഷണക്കണക്കിന് ഉപയോക്താക്കളുള്ള പേടിഎം വാലറ്റ് പേടിഎം വാലറ്റ് എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. അതിനൊപ്പം പേടിഎം അക്കൗണ്ടുകളും നേരിട്ട് പേയേമെന്റ് ബാങ്കിലേക്ക് മാറും. പേയ്‌മെന്റ് ബാങ്കിലേക്ക് മാറാന്‍ താല്‍പ്പര്യമില്ലാത്തലവര്‍ക്ക് അക്കാര്യവും കമ്പനിയെ അറിയിക്കാം.

 പേ ടിഎം വാലറ്റുകള്‍- മിനിമം കെ വൈസ് വാലറ്റ്

പേ ടിഎം വാലറ്റുകള്‍- മിനിമം കെ വൈസ് വാലറ്റ്

റെജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ഉപയോഗിച്ചാണ് മിനിമം കെവൈസി വാലറ്റില്‍ വെരിഫൈ ചെയ്യുക. നിക്ഷേിക്കാന്‍ കഴിയുന്ന മിനിമം തുക 1000 വും ട്രാന്‍സ്ഫര്‍ ചെയ്യാവുന്നത് 25000വുമാണ്

ഫുള്‍ കെവൈസി വാലറ്റ്-

ഫുള്‍ കെവൈസി വാലറ്റ്-

ഫുള്‍ കെ വൈസി വാലറ്റ് പ്രകാരം ഒരു ലക്ഷം വരെ കൈവശം വെക്കാന്‍ കഴിയും. ഫുള്‍ കെവൈസി ഉപഭോക്താക്കള്‍ക്ക് മറ്റു പേ ടിഎം ഉപഭോക്തക്കളുടെ അക്കൗണ്ടിലേക്ക് 25000 ത്തില്‍ കൂടുതല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല.

English summary
fter months of delay, Paytm is now all set to commence its payments bank operations from May 23, having received the final approval from the Reserve Bank of India (RBI).
Please Wait while comments are loading...