എസ്ബിഐ ഭവന വായ്പയില്‍ കിടു ഓഫർ: പലിശ കുറച്ചത് 30 ലക്ഷം വരെയുള്ളവയ്ക്ക്!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഭവനവായ്പയുടെ പലിശനിരക്ക് കുറയ്കാനുള്ള നീക്കവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പക്കാണ് എസ്ബിഐയുടെ ഇളവ് ബാധകമായിരിക്കുക. 0.25 ശതമാനമാണ് കുറവുവരിക. ഈ മാറ്റം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

2017 ജൂലൈ 31 വരെയാണ് എസ്ബിഐയുടെ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസരം ഉണ്ടായിരിക്കുക. പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ പങ്കാളിത്തമാണ് രാജ്യത്തെ 26 ശതമാനം വരുന്ന ഭവനവായ്പയും.

ഭവന വായ്പയിലെ ഇളവുകൾ

ഭവന വായ്പയിലെ ഇളവുകൾ

ശമ്പളമായി വരുമാനമുള്ള വനിതകൾക്ക് പദ്ധതി പ്രാബ്യത്തിൽ വന്നതോടെ 8.35 ശതമാനം പലിശ നിരക്കിൽ എസ്ബിഐയിൽ നിന്ന് ഭവനവായ്പ എടുക്കാൻ സാധിക്കും. നിലവിൽ 8.60 ശതമാനം പലിശയമാണ് ഭവനവായ്പയ്ക്ക് പലിശയിനത്തിൽ ഈടാക്കുന്നത്.

2.67 ലക്ഷം ഇളവ്

2.67 ലക്ഷം ഇളവ്

ശമ്പളമില്ലാത്ത പുരുഷന്മാർക്ക് 0.15 ശതമാനം ഇളവ് മാത്രമാണ് ലഭിക്കുക. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം സർക്കാർ ഓരോ ഉപയോക്താവിനും 2.67 ലക്ഷം വരെ ഇളവും നൽകിവരുന്നുന്നണ്ട്.

എച്ച്ഡിഎഫ്സി രണ്ടാം സ്ഥാനത്ത്

എച്ച്ഡിഎഫ്സി രണ്ടാം സ്ഥാനത്ത്

രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ് സിയാണ് ഏറ്റവും കൂടുതല്‍ ഭവനവായ്പ അനുവദിക്കുന്ന രണ്ടാമത്തെ ബാങ്ക്. സ്ത്രീകൾക്കുള്ള 74 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് 8.65 ശതമാനം പലിശയും മറ്റ് വിഭാഗങ്ങൾക്ക് 8.7 ശതമാനം പലിശയുമാണ് എച്ച്ഡിഎഫ്സി ഭവനവായ്പ്ക്ക് പലിശയിനത്തിൽ ഈടാക്കുന്നത്.

ഹൗസിംഗ് പ്രൊജക്ടിനും എസ്ബിഐ പ്ലാൻ

ഹൗസിംഗ് പ്രൊജക്ടിനും എസ്ബിഐ പ്ലാൻ

ബിൽഡർമാർക്ക് താങ്ങാവുന്ന നിരക്കിൽ ഹൗസിംഗ് പ്രൊ‍ജക്ടുകൾക്ക് വേണ്ടി എസ്ബിഐയുടെ പ്രത്യേക കൺസ്ട്രക്ഷൻ ഫിനാൻസ് ഓഫറും ഇതിനൊപ്പം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

English summary
State Bank of India (SBI) reduced its interest rate by 25 basis points (bps) on home loans up to Rs 30 lakh, to 8.35 per cent, from Tuesday for new women borrowers. For male borrowers, the cut is by 20 bps, to 8.4 per cent.
Please Wait while comments are loading...