വീട് വാങ്ങുന്നവര്‍ക്ക് ​എസ്ബിഐയുടെ വെബ്സൈറ്റ്: എസ്ബിഐ റിയാലിറ്റി യാഥാര്‍ത്ഥ്യമായി

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഹോം ലോണ്‍ പദ്ധതി ഉയര്‍ത്താനുള്ള നീക്കവുമായി സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുബാങ്കുകള്‍ കോര്‍പ്പറേറ്റുകളുടെ കടം കൊണ്ട് ബുദ്ധിമുട്ടുന്നതിനിടെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഹോം ലോണ്‍ ലഭ്യമാക്കുന്നതിനാണ് ബാങ്കിന്‍റെ നീക്കം. www.sbirealty.in എന്ന പേരിലാണ് എസ്ബിഐ വെബ്സൈറ്റ്.

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്തി വിശ്വസനീയമായ പദ്ധതികള്‍ കണ്ടെത്തുന്നതിനും പദ്ധതി സാക്ഷാത്കരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് എസ്ബിഐ അംഗീകരിച്ചിട്ടുള്ള 3000 ഹോം ലോണ്‍ പ്രൊജ്ടുകളില്‍ നിന്ന് മികച്ച പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് എസ്ബിഐ റിയാലിറ്റി നല്‍കുന്നത്. രാജ്യത്തെ 13 സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, 30 നഗരങ്ങള്‍, സെമി മെട്രോ നഗരങ്ങള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഹോം ലോണ്‍ പ്രൊജക്ടുകളെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

n-09

ഹോം ലോണ്‍ വിപണിയില്‍ ഏറ്റവുമധികം ഓഹരിയുള്ള പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. 2016-17 വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വളര്‍ച്ചയാണ് എസ്ബിഐയുടെ ഹോം ലോണ്‍ രംഗത്തുണ്ടായിട്ടുള്ളത്. നിലവില്‍ 9.5 ലക്ഷം ഹോം യൂണിറ്റുകളാണ് വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് വിലയിലെ ട്രെന്‍ഡുകള്‍, നഗരത്തിലെ വ്യത്യസ്ത പ്രദേശങ്ങള്‍ എന്നിവ താരമത്യം ചെയ്ത് വീടുവാങ്ങാനും എസ്ബിഐ റിയാലിറ്റി സഹായിക്കും. 2022ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ ആശയത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കും.

15 മുതല്‍ 50- 60 ലക്ഷം വരെയുള്ള വീടുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. എന്നാല്‍ ദില്ലി, മുംബൈ പോലുള്ള മെട്രോനഗരങ്ങളില്‍ ഒരു കോടി വരെയാണുള്ളത്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വരുമാനം അനുസരിച്ച് അനുയോജ്യമായ ഹൗസിംഗ് ലോണ്‍ തിരഞ്ഞെടുക്കാനും അവസരമുണ്ടായിരിക്കും. എസ്ബിഐ ക്യാപ് സെക്യൂരിറ്റീസ് പ്രോപ് ഇക്വിറ്റിയുമായി ചേര്‍ന്നാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

English summary
Country’s largest lender State Bank of India has taken yet another step to boost its home loans, billed as a safe bet for lenders that are battling billions of corporate bad loans.
Please Wait while comments are loading...