വോഡഫോണില്‍ മണിക്കൂറിന് ഏഴുരൂപ മുതല്‍ സൂപ്പര്‍ അവര്‍ ഓഫര്‍: അണ്‍ലിമിറ്റഡ് കോളിംഗും ഡാറ്റയും

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ടെലികോം വിപണിയില്‍ മത്സരം ശക്തമാകുന്നതിനിടെ പുതിയ ഓഫറുമായി വോഡഫോണ്‍. മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ഡാറ്റാ പ്ലാനുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സൂപ്പര്‍ അവര്‍ എന്ന പേരില്‍ മണിക്കൂറിന് ഏഴ് രൂപമുതലുള്ള ഓഫറുകളാണ് നല്‍കിവരുന്നത്. പ്രീപെയ്ഡിന് പുറമേ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും ലഭിക്കുന്നതാണ് അണ്‍ലിമിറ്റഡ് ഓഫറിന്‍റെ ആനുകൂല്യം.

റിലയന്‍സ് ജിയോ രാജ്യത്ത് നല്‍കിവരുന്ന ധന്‍ ധനാ ഓഫറിനോട് കിടപിടിക്കുന്നതിന് വേണ്ടിയാണ് വോഡഫോണ്‍ കിടിലന്‍ ഓഫറുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 3ജി/ 4ജി സ്പീഡ് ഡാറ്റാ പ്ലാനുകള്‍ ആന്ധ്രപ്രദേശ്, ബീഹാര്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്. എന്നിവിടങ്ങളില്‍ ലഭ്യമാകില്ലെന്ന് മൈ വോഡഫോണ്‍ ആപ്പില്‍ വോഡഫോണ്‍ വ്യക്തമാക്കുന്നു.

 സൂപ്പര്‍ അവര്‍ പാക്ക്

സൂപ്പര്‍ അവര്‍ പാക്ക്

സൂപ്പര്‍ അവര്‍ പാക്കില്‍ ഒരു മണിക്കൂറില്‍ അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ലഭിക്കുക. ഓഫറുമായുള്ള സംശങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയോ ചെയ്താല്‍ മതി. വോഡഫോണ്‍ ഇന്ത്യ വോഡഫോണ്‍ ആപ്പ് വഴി നല്‍കിയ മെസേജിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മണിക്കൂറിന് ഏഴ് രൂപ

മണിക്കൂറിന് ഏഴ് രൂപ

ഒരു മണിക്കൂറിന് ഏഴ് രൂപ ഈടാക്കുന്ന ഓഫര്‍ പാക്കില്‍ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് അണ്‍ലിമിറ്റ‍ഡ‍് വോഡഫോണ്‍ ടു വോഡഫോണ്‍ ഓഫറാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഓഫര്‍ പ്ലാന്‍ ആക്ടിവായ ശേഷമുള്ള ഒരുമണിക്കൂര്‍ നേരത്തേയ്ക്കാണ് ഓഫര്‍ ലഭിക്കുക. ഇതിനായി വിവിധ റീച്ചാര്‍ജ്ജുകളുതം വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

 21 രൂപയ്ക്ക് 3ജി/ 4ജി ഡാറ്റ

21 രൂപയ്ക്ക് 3ജി/ 4ജി ഡാറ്റ

മണിക്കൂറിന് 21 രൂപയുടെ സൂപ്പര്‍ അവര്‍ പാക്കില്‍ വാലിഡിറ്റി പീരിഡിനെ അടിസ്ഥാനമാക്കിയുള്ള 3ജി/ 4ജി ഡാറ്റയാണ് ലഭിക്കുക. 2017 ജനുവരി ഏഴ് മുതലാണ് വോഡഫോണിന്‍റെ സൂപ്പര്‍ അവര്‍ പാക്ക് ആരംഭിക്കുന്നത്. ഇത് 2017 ഡിസംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്നതാണ്.

 ആക്ടിവേഷന്‍ എങ്ങനെ

ആക്ടിവേഷന്‍ എങ്ങനെ

മുംബൈ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ആക്ടിവേറ്റ് അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൂപ്പര്‍ അവര്‍ വോയ്സ് കോള്‍ ഓഫറുകള്‍ ആക്ടിവേറ്റ് ആവും. വോഡഫോണ്‍ ടു വോഡഫോണ്‍ ലോക്കല്‍ വോയ്സ് കോള്‍ഷ ഓഫര്‍ ചെയ്യുന്നത് 2.45 നാണെങ്കില്‍ മൂന്ന് മണിയ്ക്കുതന്നെ ഓഫര്‍ ആക്ടിവേറ്റ് ആകും.

സൂപ്പര്‍ അവര്‍ പ്ലാനില്ല

സൂപ്പര്‍ അവര്‍ പ്ലാനില്ല

3ജി/ 4ജി സ്പീഡ് ഡാറ്റാ പ്ലാനുകള്‍ ആന്ധ്രപ്രദേശ്, ബീഹാര്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്. എന്നിവിടങ്ങളില്‍ ലഭ്യമാകില്ലെന്ന് മൈ വോഡഫോണ്‍ ആപ്പില്‍ വോഡഫോണ്‍ വ്യക്തമാക്കുന്നു.

കാത്തിരിക്കേണ്ട കിട്ടില്ല

കാത്തിരിക്കേണ്ട കിട്ടില്ല

വോഡഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാനിന്‍റെ ആനുകൂല്യം അനുഭവിക്കുന്നവര്‍ക്ക് സൂപ്പര്‍ അവര്‍ ഓഫര്‍ലഭിക്കില്ല. വോഡഫോണ്‍ വോയ്സ് പ്ലസ് ഡാറ്റ, വോഡഫോണ്‍ സൂപ്പര്‍ ഡ‍േ, വോഡഫോണ്‍ വീക്ക്, എന്നീ പേരുകളില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് അത്യാകര്‍ഷക ഓഫറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‍ടിഡി, കോളുകളും 250 എംബി വരെ പ്രതിദിന ഡാറ്റയുമാണ് ഓഫറില്‍ ലഭിക്കുന്നത്.

 2ജി വോയ്സ് സൂപ്പര്‍ അവര്‍

2ജി വോയ്സ് സൂപ്പര്‍ അവര്‍

വോഡഫോണിന്‍റെ 2ജി വോയ്സ് അവര്‍ ഓഫര്‍ ഇന്ത്യയില്‍ എല്ലാ ഭാഗത്തും ലഭിക്കുമെന്ന് വോഡ‍ഫോണ്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റിലയന്‍സ് ജിയോ രാജ്യത്ത് നല്‍കിവരുന്ന ധന്‍ ധനാ ഓഫറിനോട് കിടപിടിക്കുന്നതിന് വേണ്ടിയാണ് വോഡഫോണ്‍ കിടിലന്‍ ഓഫറുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

English summary
Vodafone is offering hourly unlimited plans to its prepaid and postpaid customers starting at Rs. 7. Under its "Super Hour" plans offered for a limited period, the Indian arm of British telecom giant Vodafone is offering prepaid and postpaid customers "unlimited" benefits such as free Vodafone-to-Vodafone local calls and unlimited 4G/3G data.
Please Wait while comments are loading...