ഹോം ലോൺ എന്ന ഇരുതല മൂർച്ചയുള്ള വാൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കടം കുമിഞ്ഞുകൂടും...
സ്വന്തമായി ഒരു വീട് നമ്മുടെയൊക്കെ സ്വപ്‌നമാണ്. എത്രയൊക്കെ സാമ്പത്തിക സ്ഥിരതയെ കുറിച്ച് സംസാരിച്ചാലും നമ്മുടെ വീട് എപ്പോഴും ഭംഗിയായി ഇരിക്കണമെന്നും, കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളാൽ നിറഞ്ഞതായിരിക്കണം എന്നും നാം ആഗ്രഹിക്കാറുണ്ട്. അതിന് ഒരിക്കലും നമുക്ക് ഒരാളെയും കുറ്റം പറയാൻ പറ്റില്ല. കാരണം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളായ കല്യാണം, വീട് പണി എന്നിവയിൽ നാം പൊതുവെ ലാഭ-നഷ്‌ടങ്ങൾ നോക്കാറില്ല.
എങ്കിലും അവിടെയും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒട്ടുമിക്ക ആളുകളും പണം കൈവശം വച്ചായിരിക്കില്ല വീട് പണിക്ക് ഇറങ്ങുന്നത്. കൈയ്യിലുള്ള ചെറിയ തുകയുമായി വീട് പണി ആരംഭിക്കുന്ന ഇടത്തരം-സാധാരണക്കാർക്ക് ഏക ആശ്രയമാണ് ഭവന വായ്‌പകൾ. അതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് ഒരിക്കലും മറക്കാൻ പാടില്ല. ചാടിക്കയറി ലോൺ എടുക്കും മുൻപ് ചില കാര്യങ്ങൾ എങ്കിലും നാം മനസിൽ വയ്‌ക്കേണ്ടതുണ്ട്.

എന്താണ് നിങ്ങളുടെ ആവശ്യം..?
ഭവന വായ്‌പ എന്ന മല കയറാൻ തുടങ്ങുന്നവർ ആദ്യം ആലോചിക്കേണ്ട-തീരുമാനിക്കേണ്ട കാര്യമാണത്. എന്തൊക്കെയാണ് അവനവന്റെ ആവശ്യം എന്നത് നേരത്തെ തീരുമാനിക്കുന്നതാണ് കൃത്യമായ വായ്‌പാ പരിധി നിശ്ചയിക്കാൻ ഏറ്റവും നല്ല കാര്യം. എന്തെന്നാൽ നിങ്ങൾ പണിയുന്ന വീടിനെ കുറിച്ച് നിങ്ങളുടെ മനസിലുള്ള കാഴ്‌ചപ്പാട് കൃത്യമായി പ്ലാനിലേക്ക് പകർത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഇത് ഭവന വായ്‌പ കൃത്യമാക്കാൻ സഹായിക്കും. അങ്ങനെയെങ്കിൽ പിന്നീട് അധിക കടങ്ങൾ ഒഴിവാക്കാനും കഴിയും. ഒരൊറ്റ ലോണിലൂടെ തന്നെ പരമാവധി ബാധ്യതകൾ ഒതുക്കാൻ ശ്രമിക്കുക.
അനുകരണം ഒഴിവാക്കുക
പരമാവധി മറ്റുള്ളവരുടെ വീടുകൾ മുന്നിൽ കണ്ടുള്ള ലോൺ എടുപ്പ് ഒഴിവാക്കുക. നിങ്ങളെക്കാൾ സാമ്പത്തിക ഭദ്രത ഉള്ള ഒരാൾ എടുക്കുന്നത് പോലെ വീട് ലോണിലൂടെ എടുക്കാൻ തീരുമാനിക്കുന്നത് ആത്മഹത്യാപരമാണ്. മറിച്ച് കൃത്യമായ ബജറ്റ് തയ്യാറാക്കി അതിൽ ഒതുക്കാൻ കഴിഞ്ഞത് ഭാവന വായ്‌പ വളരെ എളുപ്പമുള്ള വഴി കൂടിയാണ്.
കടമെടുപ്പ് പരിധി ലംഘിക്കരുത്
നിങ്ങളുടെ ജീവിത ചെലവ് എപ്പോഴും കൃത്യമായി നിരീക്ഷിക്കുക തന്നെ വേണം. ശേഷം മറ്റ് സമ്പാദ്യങ്ങളും, ചെലവുകളും വരുമാനവുമായി ഒത്തുനോക്കിയ ശേഷം വായ്‌പകളുടെ പരിധി ഏറ്റവും ഉയർന്നത് ആകെ വരുമാനത്തിന്റെ 40 ശതമാനത്തിൽ അധികമാവാൻ പാടില്ലെന്ന് നിശ്ചയിക്കുക. ഇല്ലെങ്കിൽ ഭാവിയിൽ വരുന്ന അടിയന്തര സാഹചര്യങ്ങൾ ബാധ്യത ആവാൻ ഇടയുണ്ട്.
പലിശ, പ്രോസസിംഗ് ചാർജ് എന്നിവ ശ്രദ്ധിക്കുക
ഹോം ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യമാണ് ഏത് ബാങ്കാണ് നിങ്ങൾക്ക് ഉത്തമം എന്നത്. ഓരോ ബാങ്കും കൃത്യമായി പരിശോധിച്ച ശേഷം പരമാവധി കുറഞ്ഞ പലിശയും, സീറോ പ്രോസസിംഗ് ചാർജും ഉള്ളത് ഏതെന്ന് നോക്കി കൃത്യമായി തിരഞ്ഞെടുക്കുക. ഹിഡൻ ചാർജുകൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഹോം എടുത്താൽ പോലും വലിയ ടെൻഷൻ ഇല്ലാതെ തന്നെ മുന്നോട്ട് പോകാവുന്നതാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications