എണ്ണ ഉണ്ടാക്കുന്നത് ആരൊക്കെ
ലോകത്താകമാനം 115 രാജ്യങ്ങള്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കേട്ടാല്‍ ഞെട്ടുമോ. ഒരു സാധനത്തിന്റെ ലഭ്യത കൂടിയാല്‍ ആവശ്യം കുറയും സ്വാഭാവികമായും വിലയും കുറയും. ആത്യന്തികമായി എണ്ണ വിപണിയില്‍ സംഭവിച്ചത് ഇത് തന്നെയാണ്.
സൗദി അറേബ്യയാണ് എണ്ണ ഉത്പാദനത്തില്‍ ഒന്നാമത്. പ്രതിദിനം ഒരുകോടി പതിനേഴ് ലക്ഷത്തി ഇരുപത്തയ്യായിരത്തി അറനൂറ്റിയെമ്പത് ബാരല്‍ അസംസ്കൃത എണ്ണയാണ് അവര്‍ ഉത്പാദിപ്പിക്കുന്നത്. ലോകത്തെ മൊത്തം എണ്ണ ഉത്പാദനത്തിന്റെ 13.80 ശതമാനം വരും ഇത്.

ഏറ്റവും കുറച്ച് എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളേയും പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പനാമയാണ് ഒന്നാമത്. പ്രതിദിനം വെറും രണ്ട് ബാരല്‍ മാത്രം. തൊട്ടുപിന്നിലുള്ള സ്ലൊവേനിയ അഞ്ച് ബാരല്‍ എണ്ണയും ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നു.
എണ്ണ ഉത്പാദനത്തില്‍ അമേരിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. സൗദിയുടെ തൊട്ട് പിറകില്‍ തന്നെ. ഒരുകോടി പതിനൊന്ന് ലക്ഷത്തി പതിനെണ്ണായിരത്തി അറനൂറ്റിത്തൊണ്ണൂറ് ബാരല്‍. ആഗോള ഉത്പാദനത്തിന്റെ 13.09 ശതമാനം. അതിന് പിറകില്‍ റഷ്യ. 12.23 ശതമാനം എണ്ണ ഉത്പാദിപ്പിക്കുന്നത് ഇവരാണ്.
ആദ്യ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് 39.12 ശതമാനം എണ്ണയും ഉത്പാദിപ്പിക്കുന്നു. ശേഷിക്കുന്ന 112 രാജ്യങ്ങളിലെല്ലാം കൂടി ഉത്പാദിപ്പിക്കുന്നത് 60.88 ശതമാനം. നാലാം സ്ഥാനത്തുള്ള ചൈന ഉത്പാദിപ്പിക്കുന്നത് 5.51 ശതമാനമാണ്. പട്ടികയില്‍ 23-ാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യ. പ്രതിദിനം ഉത്പാദിപ്പിക്കുന്നത് എട്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി മുന്നൂറ് ബാരല്‍. ലോകത്തിനുള്ള സംഭാവന 1.04 ശതമാനം.
ഒരു ദിവസം ലോകത്ത് ഉത്പാദിപ്പിക്കുന്നത് എട്ട് കോടി നാല്പത്തിയൊമ്പത് ലക്ഷത്തി അമ്പത്തിയൊന്നായിരത്തി ഇരുനൂറ് ബാരല്‍. എന്നാല്‍ ഇത്രയും എണ്ണ ലോകത്തിന് ഒരു ദിവസം ആവശ്യമില്ലാതെ വന്നാലൊ.
-
പെർമിറ്റില്ലാതെ ഇനി മക്കയിലേക്ക് കടക്കാനാവില്ല; ഹജ്ജിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളുമായി സൗദി -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ?












Click it and Unblock the Notifications