ചൂടുവെള്ളത്തില്‍ വീണ പൂച്ച, അല്ലെങ്കില്‍ എണ്ണ ഉത്പാദനം കുറക്കാത്ത സൗദി
സൗദി അറേബ്യയുടെ സമ്പത്ത് മുഴുവന്‍ എണ്ണയില്‍ നിന്ന് കിട്ടിയതാണ്. ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന മരുഭൂമി എണ്ണയുടെ അക്ഷയ ഖനിയാണെന്ന് തിരിച്ചറിഞ്ഞതോടെ ലോകം മുഴുവന്‍ അങ്ങോട്ടേക്ക് യാത്രയായി. സമ്പത്തിന്റെ ഔന്നത്യത്തില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധിയുടെ ഗര്‍ത്തത്തിലേക്ക് സൗദിയെ പോലൊരു രാജ്യം വീണാല്‍ എങ്ങനെയിരിക്കും?
ചരിത്രത്തില്‍ അത് സംഭവിച്ചിട്ടുണ്ട്. എണ്ണവില ചരിത്രത്തിലെ തന്നെ എറ്റവും വലിയ വീഴ്ച നേരിട്ട കാലം. 1980 കളില്‍ ആണ് സംഭവം. എണ്ണ ഉത്പാദനം അതിന്റെ ആദ്യ ഘട്ടത്തില്‍ ആയിരുന്നതിനാല്‍ വളരെ ഉയര്‍ന്ന തോതില്‍ ആയിരുന്നു. എന്നാല്‍ അപ്പോഴേക്കും പല പുതിയ രാജ്യങ്ങളും ഈ മേഖലയിലേക്ക് കടന്നുവന്നു. ഉത്പാദനം പതിന്മടങ്ങ് കൂടി. എണ്ണവില കുത്തനെ ഇടിഞ്ഞു.

35 ഡോളറില്‍ നിന്ന് ബാരലിന് 10 ഡോളര്‍ എന്ന നിലയിലേക്ക് എണ്ണ വിപണി കൂപ്പുകുത്തി. വില പിടിച്ച് നിര്‍ത്താന്‍ അന്ന് സൗദി അറേബ്യ ഉപയോഗിച്ച തന്ത്രമായിരുന്നു ഉത്പാദം കുറക്കുക എന്നത്. പ്രതിദിനം ഒരു കോടി ബാരല്‍ ഉത്പാദിപ്പിച്ചിരുന്നത് ഒറ്റയടിക്ക് 25 ലക്ഷമാക്കി കുറച്ചു. 1985-86 കാലഘട്ടത്തിലായിരുന്നു ഇത്.
എന്നാല്‍ ഇത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. സൗദിയുടെ സമ്പത്തിക സുരക്ഷ തകര്‍ന്നു. പിന്നീട് എണ്ണ ഉത്പാദനം കൂട്ടി റിയാദ് തുടങ്ങിവച്ച നടരടിയാണ് വിപണിയെ തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ ആ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സൗദി അറേബ്യ ഏറെ വര്‍ഷങ്ങള്‍ എടുത്തു. 16 വര്‍ഷങ്ങള്‍ സൗദിക്ക് കമ്മി ബജറ്റ് ആയിരുന്നു. കടം പെരുകിക്കയറി. കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്ക്കൊടുവിലാണ് അവര്‍ തിരിച്ചെത്തിയത്.
ഈ അനുഭവം മാത്രം മതി എണ്ണ ഉത്പാദനം കുറച്ച് വിപണിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സൗദിയെ പിന്തിരിപ്പിക്കാന്. വീണ്ടും അത്തരം ഒരു നിലപാട് സൗദി എടുത്തിരുന്നെങ്കില്‍ അത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേനെ.
-
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications