ഉത്പാദനവും ഉപഭോഗവും മാത്രമാണോ പ്രശ്‌നം
എണ്ണവിലയുടെ കാര്യത്തില്‍ ഉത്പാദവും ഉപഭോഗവും ഇടപെടുന്നതുപോലെ വിപണിയിലെ അടിയൊഴുക്കുകളും നിര്‍ണായകമാണ്. വിപണിയിലെ ഊഹക്കച്ചവടത്തിന്റെ രീതിയനുസരിച്ചിരിക്കും വില കയറുന്നതും ഇടിയുന്നതും.
അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. അവിടങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം തന്നെ അതിന് ഉദാഹരണം. ഇതിന്റെ ഫലമായി നിക്ഷേപകര്‍ വിപണിയില്‍ പണമിറക്കാന്‍ തുടങ്ങി. സാമ്പത്തിക മാന്ദ്യകാലത്തെ സുരക്ഷിത നിക്ഷേപമായിരുന്ന സ്വര്‍ണത്തിനും ഇതോടെ വിലയിടിയാന്‍ തുടങ്ങി.

എന്നാല്‍ എണ്ണയുടെ ഉപഭോഗം കൂടുന്നതിനേയും കുറയുന്നതിനേയും കാലാവസ്ഥ പോലും നിര്‍ണയിക്കുന്നുണ്ട്. തണുപ്പ് കൂടുതലുള്ള രാജ്യങ്ങളില്‍ ശീതകാലത്ത് എണ്ണ ഉപഭോഗം വന്‍തോതില്‍ കൂടും. എന്നാല്‍ കാലാവസ്ഥ മാറുന്നതോടെ ഇത് കുറയുകയും ചെയ്യും.
എണ്ണ ഉത്പാദനത്തിന്റെ ചെലവാണ് മറ്റൊരു ഘടകം. ഇത് രാജ്യങ്ങള്‍ത്തനുസരിച്ച് മാറ്റമുണ്ടാകും. ഇന്ത്യയില്‍ എണ്ണ ഉത്പാദനത്തിനുളള ചെലവായിരിക്കില്ല സൗദി അറേബ്യയിലേത്. സൗദി അറേബ്യയിലേതായിരിക്കില്ല അമേരിക്കയിലേത്.
രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഭരണ പ്രതിസന്ധിയും ഒക്കെ എണ്ണ വിലയെ ബാധിക്കാറുണ്ട്. ഇറാനിലും ഇറാഖിലും ലിബിയയിലും ഇറാഖിലും ഒക്കെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ എണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധ കാലത്ത് ഇത് രൂക്ഷമായിരുന്നു എന്നത് ചരിത്രം.












Click it and Unblock the Notifications