കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ പേരില്‍ അമ്മ ഫാര്‍മസികളും

Google Oneindia Malayalam News

ചെന്നൈ: അമ്മ കാന്റീന്‍, അമ്മ കുടിവെള്ളം, അമ്മ ഉപ്പ് ഇപ്പോഴിതാ അമ്മ ഫാര്‍മസിയും. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ അമ്മ ഫാര്‍മസികള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം 100 അമ്മ മരുന്തകങ്ങള്‍ (മരുന്ന് കടകള്‍) തുടങ്ങാനാണ് എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ പരിപാടി.

സബ്‌സിഡി നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസികള്‍ മുഖ്യമന്ത്രി ജയലളിതയുടെ ഇമേജ് കൂട്ടും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. നേരത്തെ കുറഞ്ഞ വിലയില്‍ ഭക്ഷണ സാധനങ്ങള്‍ കിട്ടുന്ന അമ്മ കാന്റീനും കുടിവെള്ളവും തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റായിരുന്നു. ഫെബ്രുവരിയില്‍ ആരോഗ്യമന്ത്രി പന്നീര്‍ശെല്‍വമാണ് അമ്മ ഫാര്‍മസികള്‍ക്ക് തുക വകയിരുത്തിയത്.

jayalalithaa

ഫാര്‍മസിയിലേക്കുള്ള ജോലിക്കാരെ തിരഞ്ഞെടുത്തുകഴിഞ്ഞു. നൂറ് ഫാര്‍മസികളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. ഇതില്‍ പത്തെണ്ണം ചെന്നൈ നഗരത്തിലാകും. സേവന നികുതി ഒഴിവാക്കി മരുന്ന് വില്‍ക്കുന്ന കോ ഓപ്പറേറ്റീവ് മെഡിക്കല്‍ ഷോപ്പുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ ഉണ്ട്. പക്ഷേ ഇവയുടെ എണ്ണം വളെ കുറവാണ്. അമ്മ ഫാര്‍മസിക്കായി 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

അമ്മ മരുന്നുകടകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ സ്വകാര്യ മരുന്നു കടകളും വില കുറക്കാന്‍ നിര്‍ബന്ധിതരാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയില്‍ സ്വന്തം പേരില്‍ സാധന സേവനങ്ങളുള്ള രണ്ട് പ്രമുഖ നേതാക്കളില്‍ ഒരാളാണ് ജയലളിത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തരും നമോ ചായ, നമോ ലാപ്‌ടോപ്, നമോ പെയിന്‍ ബാം തുടങ്ങിയവ ഇറക്കിയിരുന്നു.

English summary
Amma pharmacies all set to open across Tamil Nadu. The AIADMK government will soon unveil 100 Amma medical shops across Tamil Nadu..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X