കല്ലാകുറിച്ചിയില്‍ സംഘര്‍ഷം.... കര്‍ഫ്യൂ പ്രഖ്യാപിച്ചു, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടിലെ കല്ലാകുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. വന്‍ സംഘര്‍ഷാവസ്ഥയാണ് മേഖലയില്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകാരുമാണ് കണിയാമൂരിലെ സ്വകാര്യ സ്‌കൂളിന് മുന്നില്‍ ഇവര്‍ പ്രതിഷേധിക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. കലാപ സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ബസ്സുകളൊക്കെ പ്രതിഷേധക്കാര്‍ കത്തിച്ചു. പോലീസുകാര്‍ക്കെതിരെ ഇവര്‍ കല്ലെറിഞ്ഞു. ഇതിന് പിന്നാലെ പോലീസ് ബസ് വരെ പ്രക്ഷോഭകാരികള്‍ കത്തിച്ചത്. കല്ലാകുറിച്ചി താലൂക്കില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂലായ് 31 വരെ കല്ലാര്‍കുറിച്ചിയില്‍ നിരോധനാജ്ഞയും കര്‍ഫ്യൂവും തുടരും. വിദ്യാര്‍ത്ഥിനി മരിച്ച സ്‌കൂളില്‍ നിന്ന് പുക ഉയരുന്നതായി കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌കൂളിനുള്ളിലെ ഫര്‍ണിച്ചറുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടുവെന്ന് ഇവര്‍ വ്യക്തമാക്കി. സ്‌കൂളിലേക്കുള്ള പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ കുറുകെയിട്ട് വഴി തടസ്സപ്പെടുത്തിയിരിക്കുകയാണ് പ്രക്ഷോഭകാരികള്‍. ഇവിടേക്ക് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുമുണ്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി വളിച്ച അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ സാധിച്ചില്ല. ഇരുപതോളം പോലീസുകാര്‍ക്ക് കലാപത്തില്‍ പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
വില്ലുപുരം, കടലൂര്‍, സേലം ജില്ലകളില്‍ നിന്ന് കലാപത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിളിച്ചിരിക്കുകയാണ്. ജനങ്ങളോട് ശാന്തരായിരിക്കാനും, അക്രമത്തില്‍ നിന്ന് പിന്തിരിയാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം കല്ലാകുറിച്ചിയിലെ സംഭവത്തില്‍ തനിക്ക് വേദനയുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ പങ്കുള്ളവര്‍ക്കെല്ലാം ശിക്ഷ ലഭ്യമാക്കും. കലാപമേഖലയിലേക്ക് പോകാന്‍ ഹോം സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയതായി സ്റ്റാലിന്‍ വ്യക്തമാക്കി. ജനങ്ങള്‍ സമാധാനം പാലിക്കണം. സര്‍ക്കാരിന്റെ നടപടിയെ അവര്‍ വിശ്വസിക്കാന്‍ തയ്യാറാവണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
പെരിയാനസെലൂര്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മൂന്നാം നിലയിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ മരണത്തിന് മുമ്പ് ഇവരുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ മൃതദേഹം ഇപ്പോഴും ആശുപത്രിയിലാണ്. അറസ്റ്റില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടിയുടെ കുടുംബം.












Click it and Unblock the Notifications