കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം; സ്‌കൂള്‍ ബസ്സുകള്‍ കത്തിച്ച് വിദ്യാര്‍ത്ഥികള്‍

Google Oneindia Malayalam News

ചെന്നൈ: പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ ചിന്ന സേലത്ത് പ്രതിഷേധം ആളിക്കത്തുന്നു. വിദ്യാര്‍ത്ഥികളും നാട്ടുകാരും തെരുവില്‍ ഇറങ്ങിയായിരുന്നു പ്രതിഷേധം. സ്‌കൂള്‍ ഒന്നാകെ ഇവര്‍ വളഞ്ഞു. പോലീസിന്റെയും സ്‌കൂളിന്റെയും ബസ്സുകള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് കത്തിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ചിന്ന സേലത്തിനടുത്തുള്ള കനിയാമൂരാണ് വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. ഇവിടെയുള്ള സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

1

പെണ്‍കുട്ടിക്ക് പലവിധത്തിലുള്ള പരിക്കുകള്‍ ശരീരത്തിലുണ്ടായിരുന്നു. അതിന്റെ ഷോക്കും മരണ കാരണമായിട്ടുണ്ട്. വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തിയത്. ഇവരെല്ലാം വിവിധ വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിനിധീകരിക്കുന്നവരാണ്. ഇരുപതോളം പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഒടുവില്‍ ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവെച്ചാണ് പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടത്.

കടലൂര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ബുധനാഴ്ച്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ കടുത്ത തീരുമാനമെടുത്തത്. രക്താസ്രാവം എങ്ങനെ സംഭവിച്ചുവെന്നാണ് ചോദ്യം. ശരീരത്തില്‍ ഇത്രയും പരിക്കുകള്‍ എങ്ങനെ വന്നുവെന്നും സംശയമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പെണ്‍കുട്ടിക്കുണ്ടായ പരിക്കുകളാണിത്. അതേസമയം ആന്തരാവയവങ്ങളുടെ കെമിക്കല്‍ അനാലിസിസ് കഴിഞ്ഞാല്‍ മാത്രമേ അന്തിമ തീരുമാനം പറയാന്‍ കഴിയൂ.

കഴിഞ്ഞ നാല് ദിവസങ്ങളിലായി കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരുമെല്ലാം സ്‌കൂളിന് മുന്നില്‍ സമരത്തിലാണ്. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ചിന്നസേലം-കല്ലാക്കുറിച്ചി റോഡിലെ ഗതാഗതം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തടസ്സപ്പെടുത്തി. ഇവിടെ നിന്ന് സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനായിരുന്നു. ശ്രമം. പോലീസ് ഇവരെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരെ കല്ലെറിഞ്ഞാണ് കുട്ടികള്‍ ഓടിച്ചത്. സ്‌കൂളിനുള്ളില്‍ കയറി സര്‍വതും വിദ്യാര്‍ത്ഥികള്‍ തല്ലിത്തകര്‍ത്തു. ഒടുവില്‍ തീയുമിട്ടു. പോലീസുകാര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും എണ്ണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പോലും പോലീസിനായില്ല. പല ഇടങ്ങളില്‍ നിന്നായിരുന്നു കല്ലേറുണ്ടായത്. പോലീസ് ബസ്സിനും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സായിരുന്നു ഇത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. കൂടുതല്‍ പോലീസ് സേനയെ കടലൂരില്‍ നിന്നടക്കം ഇവിടെ എത്തിച്ചിട്ടുണ്ട്.

മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍

English summary
heavy violence in tamil nadu over students death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X