കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ 2020; ഉയര്‍ന്ന വിജയശതമാനം ചെന്നൈക്ക് സ്വന്തം, പക്ഷെ മുംബൈക്ക് മുന്നില്‍ പതറും, കണക്കുകള്‍

Google Oneindia Malayalam News

ഐപിഎല്‍ 2020 ന്‍റെ ആദ്യ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരയ ചെന്നൈ സുപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോണി ക്രീസിലേക്ക് മടങ്ങി വരുന്നു എന്നുള്ളതും ഇന്നത്തെ മത്സരത്തിന്‍റെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. കിരീടത്തില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തിയാവില്ലെന്ന് വ്യക്തമാക്കി ഒരോ ടീമും മൈതാനത്തിറങ്ങുമ്പോള്‍ അവരുടെ അവകാശ വാദങ്ങള്‍ക്ക് പിന്തുണയേകുന്ന ഒട്ടനവധി കണക്കുകളും റെക്കോര്‍ഡുകളും ഉണ്ട്. ഐപിഎലിന്‍റെ കഴിഞ്ഞ 12 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ റെക്കോര്‍ഡുകളും നേട്ടങ്ങളുമാണ് നമ്മള്‍ ഇവിടെ ആദ്യം പരിശോധിക്കുന്നത്.

ഉയര്‍ന്ന വിജയശതമാനം

ഉയര്‍ന്ന വിജയശതമാനം

ഐപിഎലില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഉള്ള ടീം ചെന്നൈ സൂപ്പര്‍ കിങ്സ് ആണ്. 60.98 ശതമാനമാണ് ചെന്നൈയുടെ വിജയ ശമാനം. കളിച്ച 164 മത്സരങ്ങളില്‍ 100 ലം വിജയിക്കാന്‍ ധോണിക്കും സംഘത്തിനും സാധിച്ചു. വിജയശതമാനത്തില്‍ രണ്ടാം സ്ഥാനം മുംബൈ ഇന്ത്യന്‍സിനും (53.70%) മൂന്നാം സ്ഥാനം സണ്‍റൈസസ് ഹൈദരാബാദിനുമാണ് (51.72%) അതേസമയം 44 ശതമാനം വിജയവുമയായി ഡല്‍ഹിയാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍

മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍

മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍

മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആണ്. 2010, 2011, 2018 വര്‍ഷങ്ങളിലാണ് ചെന്നൈ കിരീടം ഉയര്‍ത്തിയത്. നാല് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് മാത്രമാണ് കിരീട നേട്ടത്തില്‍ ചെന്നൈക്ക് മുന്നിലുള്ളത്. ഇത്തവണ അബൂദാബിയില്‍ കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മുംബൈക്കൊപ്പം എത്താന്‍ ചെന്നൈക്ക് സാധിക്കും.

മുംബൈക്ക് മുന്നില്‍ പതറും

മുംബൈക്ക് മുന്നില്‍ പതറും

ഒരു ടീമിനെതിരായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഉള്ളതും ചെന്നൈക്കാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 75 ശതമാനമാണ് ചെന്നൈയുടെ വിജയ ശതമാനം. ഇരു ടീമുകളുമായുള്ള 12 മത്സരങ്ങളില്‍ 9 ലും വിജയം ചെന്നൈക്കൊപ്പമായിരുന്നു. എന്നാല്‍ മുംബൈക്കെതിരായ മത്സരങ്ങളില്‍ ഏറ്റവും മോശം റെക്കോര്‍ഡ് ഉള്ള ടീമാണ് ചെന്നൈ.

28 ല്‍ 11 വിജയം മാത്രം

28 ല്‍ 11 വിജയം മാത്രം

39.28 ശതമാനം മാത്രമാണ് മുംബൈക്കെതിരായ മത്സരങ്ങളിലെ ചെന്നൈയുടെ വിജയ ശതമാനം. കരുത്തരായ ഇരു ടീമുകളും തമ്മില്‍ 28 തവണയാണ് ഇതുവരെ ഐപിഎല്ലില്‍ ഏറ്റമുട്ടിയത്. ഇതില്‍ 11 എണ്ണത്തില്‍ മാത്രമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം നോക്കുമ്പോള്‍ മറ്റേത് ടീമിനേക്കാളും മുന്‍തൂക്കം ചെന്നൈക്കുണ്ട്. 2011 ലും 2018 ലും സി‌എസ്‌കെ അവരുടെ 16 മത്സരങ്ങളിൽ 11 ലും വിജയിക്കുകയും കിരീടും സ്വന്തമാക്കുകയും ചെയ്തു.

Recommended Video

cmsvideo
IPL 2020: Sheikh Zayed Stadium pitch report and weather conditions | Oneindia Malayalam
കൂടുതല്‍ തവണ ഫൈനല്‍ കളിച്ച ടീം

കൂടുതല്‍ തവണ ഫൈനല്‍ കളിച്ച ടീം

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. 10 തവണ ടൂര്‍ണമെന്‍റില്‍ പങ്കെടുത്തതില്‍ എട്ട് തവണയും അവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചു. 2008, 2010, 2011, 2012, 2013, 2015, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ഫൈനല്‍ പ്രവേശനം. പങ്കെടുത്ത എല്ലാ സീസണുകളിലും പ്ലേ ഓഫ് കളിച്ച ടീമെന്ന നേട്ടവും ചെന്നൈക്ക് സ്വന്തമാണ്.

 'നാരങ്ങാവെള്ളം മാത്രമല്ല ബിജെപിക്ക് സദ്യവരെ വിളമ്പാൻ റെഡിയായി നിൽക്കുകയാണ് സാഹിബുമാര്‍'' 'നാരങ്ങാവെള്ളം മാത്രമല്ല ബിജെപിക്ക് സദ്യവരെ വിളമ്പാൻ റെഡിയായി നിൽക്കുകയാണ് സാഹിബുമാര്‍''

English summary
IPL 2020; Chennai super kings has the highest win percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X