Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ നടിമാരാക്കാമെന്ന പറഞ്ഞ് വലവീശി സ്റ്റുഡിയോയില്‍ അശ്ലീല വീഡിയോ നിര്‍മാണം

ചെന്നൈ: സിനിമാ മോഹവുമായി നടക്കുന്ന യുവതികളെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ നിര്‍മിക്കുന്ന തട്ടിപ്പുകാരന്‍ പോലീസ് പിടിയില്‍. പോലീസ് ഇയാളെ കുടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലാണ് സംഭവം. യുവതികളുടെ ആഗ്രഹങ്ങളെ ചൂഷണം ചെയ്താണ് ഇയാള്‍ ഇത്തരം കാര്യത്തിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.

വളരെയധികം അശ്ലീല വീഡിയോകളും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ സംവിധായകനാണെന്ന് അവകാശപ്പെട്ടാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

വേല്‍ സത്രിയന്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ താന്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. നോബിള്‍ ക്രിയേഷന്‍സ് എന്ന നിര്‍മാണ കമ്പനിയും ഇയാള്‍ക്കുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേല്‍ സത്രിയും ഇയാളുടെ അസിസ്റ്റന്റ് ജയജ്യോതിയും ചേര്‍ന്നാണ് അഭിനയിക്കാനെന്ന പേരില്‍ യുവതികളെ മോഹിപ്പിച്ച് കൊണ്ടുവരാറുള്ളത്. ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുകയും, അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതാണ് സ്ത്രിയന്‍ ചെയ്തിരുന്നത്.

2

സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ട് യുവതികള്‍ ഇവരെ വിളിക്കാറുണ്ട്. ഇവരെ പറഞ്ഞ് വശീകരിച്ച് ക്യാമറകള്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സഹനടിമാരെ ആവശ്യമുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയില്‍ എത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നത് വരെ ഓഫീസ് ജോലി നല്‍കാമെന്ന് സംവിധായകന്‍ വാഗ്ദാനം നല്‍കിയിരുന്നു.

3

വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്

ഇവര്‍ക്ക് മൂന്ന് മാസം ജോലി ചെയ്‌തെങ്കിലും ശമ്പളമൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംവിധായകന്റെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയിരുന്നു. അവിടെ അശ്ലീല ചിത്ര നിര്‍മാണമാണ് നടക്കുന്നതെന്ന് അങ്ങനെയാണ് യുവതിക്ക് മനസ്സിലായത്. ഇവര്‍ സൂറമംഗലളം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഹാര്‍ഡ് ഡിസ്‌കുകളും ലാപ്പ്‌ടോപ്പും ക്യാമറയുമെല്ലാം പിടിച്ചെടുത്തു. മുന്നൂറില്‍ അധികം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ക്യാമറയിലും ഹാര്‍ഡ് ഡിസ്‌കിലുമായി ഉണ്ടായിരുന്നു.

4

മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍

ഇയാള്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് വരാന്‍ ചൂഷണത്തിന് ഇരയായവരോട് സേലം പോലീസ് കമ്മീഷണര്‍ നജ്മല്‍ ഹൂഡ അഭ്യര്‍ത്ഥിച്ചു. ഇവരുടെ വിവരങ്ങള്‍ രഹസ്യമായി വെക്കുമെന്നും അറിയിച്ചിട്ടുണ്ട്. സഹസംവിധായികയായ ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി മനസ്സിലയത്. എതിര്‍ക്കുന്നവര്‍ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നത് ജയജ്യോതിയായിരുന്നു. വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് യുവതി സ്റ്റുഡിയോയില്‍ എത്തിച്ച് കുട്ടിയുടുപ്പ് ധരിപ്പിച്ച് കുളിമുറി രംഗങ്ങള്‍ക്യാമറയില്‍ പകര്‍ത്തുന്നതായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

5

അതേസമയം ഓഫീസില്‍ ജോലി ചെയ്തിരുന്ന യുവതി സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി വന്നപ്പോള്‍ 30000 രൂപ വേണമെന്നായിരുന്നു വേല്‍ സത്രിയന്‍ പറഞ്ഞത്. എന്നാല്‍ പണമില്ലെന്ന് പറഞ്ഞപ്പോഴാണ് ജോലി നല്‍കിത്. ഈ യുവതിയെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ വേല്‍ സത്രിയന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല. ജോലി നിര്‍ത്തി പോവുകയും ചെയ്തു. ശമ്പളം വാങ്ങാന്‍ വേണ്ടി പോയപ്പോഴാണ് എല്ലാ കാര്യങ്ങളും കണ്ടെത്തിയത്. ഇതുവരെ പന്ത്രണ്ടോളം പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്. വേല്‍ സത്രിയനെയും സഹ സംവിധായകയെയും 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാളുടെ രണ്ട് സഹായികള്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+