മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍
തനിക്ക് ഒരു മാസം 25 ലക്ഷം രൂപ ബിസിനസുകാരന് ഓഫര്‍ ചെയ്തിരുന്നുവെന്ന് നടി നീതു ചന്ദ്ര. സിനിമാ ലോകത്തെയാകെ പിടിച്ച് കുലുക്കിയിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍. ആരാണ് നീതു ചന്ദ്രയെന്ന് കൂടി പറഞ്ഞ് തരാം. മാധവന്റെ യാവരും നലം എന്ന ചിത്രത്തിലൂടെ തമിഴിലും ബോളിവുഡിലും ഒരുപോലെ അറിയപ്പെട്ട നടിയാണ് നീതു ചന്ദ്ര.
വിശാലിനൊപ്പം തീരാത്ത വിളയാട്ട് പുള്ളൈ പോലുള്ള പ്രമുഖ ചിത്രങ്ങളിലെ നായികയായിരുന്നു നീതു ചന്ദ്ര. തനിക്കിപ്പോള്‍ സിനിമകള്‍ പോലും കിട്ടുന്നില്ലെന്ന് നീതു ചന്ദ്ര പറയുന്നു. അതേസമയം നടിയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

തന്നോട് ഒരു ബിസിനസുകാരന് ശമ്പളത്തോടെയുള്ള ഭാര്യയായിരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നീതു ചന്ദ്ര വെളിപ്പെടുത്തി. ബോളിവുഡ് ഹംഗാമയുമായുള്ള അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യം നീതു ചന്ദ്ര വെളിപ്പെടുത്തിയത്. 13 ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇപ്പോള്‍ ജോലിയൊന്നും കിട്ടുന്നില്ലെന്നും നീതു ചന്ദ്ര പറഞ്ഞു. സിനിമാ മേഖലയ്ക്ക് തന്നെ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും നടി പറഞ്ഞു. ബോളിവുഡിലെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ഓഡിഷനായി വിളിച്ചെന്നും, എന്നാല്‍ ഒരു മണിക്കൂറോളം ഓഡീഷന് നടത്തിയിട്ടും താന്‍ പുറത്താവുകയാണ് ചെയ്തതെന്നും നീതു ചന്ദ്ര പറഞ്ഞു.

എന്റെ ജീവിതമെന്നാല്‍, വിജയിച്ച നടിയുടെ തോറ്റുപോയ കഥയാണ്. വലിയ സംവിധായകരുടെ വലിയ പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ എവിടെയുമല്ല. എന്നോട് ഒരു വലിയ പണക്കാരനായ ബിസിനസ്മാന് അയാളുടെ ഭാര്യയായിരിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ അതിന് ശമ്പളം തരാമെന്നും പറഞ്ഞു. മാസം 25 ലക്ഷമായിരുന്നു ഭാര്യയായിരിക്കാന്‍ അയാള്‍ ഓഫര്‍ ചെയ്തതെന്നും നടി പറഞ്ഞു. ഈ വെളിപ്പെടുത്തലാമ് ഇതിനോടകം വൈറലായിരിക്കുന്നത്. ആരാണ് ഈ ബിസിനസുകാരനെന്ന് ചോദിച്ചവരുണ്ട്.

ഒരിക്കല്‍ ഒരു പ്രമുഖ കാസ്റ്റിംഗ് ഡയറക്ടര്‍, വളരെ പ്രശസ്തനായ വ്യക്തിയാണ്. അയാളുടെ പേര് ഞാന്‍ പറയുന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ ഓഡിഷന് ചെയ്ത് എന്നെ പുറത്താക്കി. എന്നെ ആ കാസ്റ്റിംഗ് ഡയറക്ടര്‍ വിളിച്ചത് തന്നെ ഈ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് ഉറപ്പിച്ചാണ്. അവിടെയാണ് തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടതെന്നും നീതു ചന്ദ്ര പറഞ്ഞു. സിനിമയില്ലാതെ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. അമ്മയാണ് ജീവിതത്തിലെ വലിയ പിന്തുണ. താന്‍ ജീവിച്ചിരിക്കുന്നത് തന്നെ കുടുംബത്തിനൊപ്പം ജീവിക്കുന്നത് കൊണ്ടാണ്. എന്നാല്‍ അതില്ലാത്തവരുണ്ട്. അവരുടെ ആത്മവിശ്വാസം നഷ്ടമാകും. അതുകൊണ്ടാണ് അവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നും നീതു ചന്ദ്ര പറഞ്ഞു.

എന്നെ പോലൊരാള്‍ എന്താണ് ചെയ്യുക. ഒരു മ്യൂസിക് കമ്പനി പോലും ചില പശ്ചാത്തലമുള്ള നടിമാരെ മാത്രം തിരഞ്ഞെടുക്കുന്നു. മാര്‍ക്കറ്റിംഗ് ബജറ്റും പ്രമോഷനുമൊക്കെ അവര്‍ തീരുമാനിക്കുകയാണ്. അവിടെ എന്നെ പോലുള്ളവര്‍ സ്ഥാനമില്ല. അപ്പോള്‍ ഞാന്‍ ചെയ്യേണ്ടതെന്താണ്. ശ്വാസംമുട്ടി മരിക്കണോ? സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ പോലെ ഒരാള്‍ മരിച്ചാല്‍ മാത്രമാണ് അയാളുടെ മൂല്യം അറിയുക എന്നുണ്ടോ? എന്റെ മനസ്സിലും അത്തരം ചിന്തകളുണ്ടായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നുവെന്നും നീതു ചന്ദ്ര വ്യക്തമാക്കി.

ആളുകള്‍ ഞാന്‍ വളരെ ശക്തയാണെന്ന് പറയുമായിരിക്കും. എനിക്ക് കരുത്തയാണ് എന്നുള്ളത് കൊണ്ട് കടംവാങ്ങിയ തുകകളൊന്നും അടയ്ക്കാന്‍ സാധിക്കില്ല. ജോലിയും പണവും എല്ലാവര്ക്കും ആവശ്യമാണ്. ഏറ്റവും താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും ഒരുപോലെ ആവശ്യം അഭിനയിക്കാനുള്ള അവസരവും പണവുമാണ്. പ്രശ്നങ്ങള്‍ വന്നാല്‍ തുറന്ന് പറയണമെന്നാണ് ആളുകള്‍ പറയുക. എന്നാല്‍ നമ്മള് അത് പരസ്യമായി പറഞ്ഞാല്‍ ഇതേ ആളുകള്‍ നമ്മളെ തള്ളി പറയും. ഞാന്‍ ഇത് പിആര്‍ വര്‍ക്കിന് വേണ്ടി പറയുകയാണെന്നും, സഹതാപം നേടാന്‍ വേണ്ടിയാണെന്നൊക്കെ ആളുകള്‍ പറയും. ഇനി പറയാതിരുന്നാല്‍, ഇത് അവള്‍ക്ക് നേരത്തെ പറയാമായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അവസരങ്ങള്‍ക്കായി പോരാടുകയാണെന്നും നീതു ചന്ദ്ര പറഞ്ഞു.
പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications