എറണാകുളത്ത് 12 പേർക്ക് കൊവിഡ്: രോഗം സ്ഥിരീകരിച്ചവരിൽ ഗർഭിണിയും!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ വല്ലാർപാടം സ്വദേശി, ജൂൺ 20ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി, ജൂൺ 27 ദില്ലിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 കാരനായ കവളങ്ങാട് സ്വദേശിനി. ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും ( 38 വയസ്സ്) മകനും (3 വയസ്സ്) ഇന്ന് രോഗം സ്ഥിരീകരിച്ചു.
മലപ്പുറത്ത് കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ക്ക് കൂടി കൊറോണ; എല്ലാവരും അടുത്തിടെ വന്നവര്‍
ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകനായ 43 കാരനായ പച്ചാളം സ്വദേശി. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകൻ (26 വയസ്സ്), മരുമകൾ (21 വയസ്സ്), കൂടാതെ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.
ജൂൺ 28 ന് റോഡ് മാർഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കർണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതെ ആശുപത്രിയിൽ ചികിത്സയിലാണ്. മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. ഇന്ന് മൊബൈൽ മെഡിക്കൽ ടീം 26 പേരുടെ സാമ്പിളുകൾ പരിശോധയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂൺ 25 ന് രോഗമുക്തയായിരുന്നു. ഇന്ന് 579 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 519 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13723 ആണ്. ഇതിൽ 11561 പേർ വീടുകളിലും, 867 പേർ കൊവിഡ് കെയർ സെന്ററുകളിലും 1295 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 41 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തുു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 254 പേരാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 190 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 51 പേരും അങ്കമാലി അഡല്ക്സിൽ 134 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 200 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 196 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 325 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ഇന്ന് 599 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 130 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
കോട്ടയത്ത് നാല് പേർക്ക് കൊവിഡ് ബാധ: ആറ് പേർക്ക് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞ