ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് അറസ്റ്റ്, ജോജു കേസില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഉറക്കമില്ലാ രാത്രി
കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്ക് മുറുക്കുന്നു. ഒന്ന് ഉറങ്ങാന്‍ പോലുമുള്ള അവസരം കഴിഞ്ഞ ദിവസം കോണ്‍ഗ്രസുകാര്‍ക്ക് ലഭിച്ചില്ലെന്നാണ് വിവരം. കേസില്‍ കോണ്‍ഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞിരിക്കുകയാണ്. ജോജുവിനെ പ്രകോപിപ്പിച്ച് പ്രശ്‌നം വഷളാക്കിയത് കോണ്‍ഗ്രസുകാരാണെന്ന് കഴിഞ്ഞ ദിവസം ദൃക്‌സാക്ഷികള്‍ തന്നെ പറഞ്ഞിരുന്നു.
കേസില്‍ മുഖം നോക്കാതെ തന്നെ നടപടിയെടുക്കുമെന്നാണ് കമ്മീഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ തന്നെ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള നീക്കവും ആരംഭിച്ചിരുന്നു.

മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം എട്ട് പേരുടെ അറസ്റ്റും ഇന്ന് ഉണ്ടായേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ പൊളിക്കാനാണ് പോലീസിന്റെ ശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫിന്റെ വൈറ്റിലയിലെ വീട്ടില്‍ നിന്നാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. ജോജുവിന്റെ വാഹനത്തിന്റെചില്ല് തകര്‍ത്തത് ജോസഫ് അടക്കമുള്ളവര്‍ ചേര്‍ന്നാണെന്ന് പോലീസ് വ്യക്തമാക്കി.

ജോസഫിന്റെ കൈയ്ക്ക് പരിക്ക് പറ്റിയത്. ജോജുവിന്റെ കാര്‍ തകര്‍ക്കുന്നതിനിടെയാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റോഡ് ഉപരോധിച്ചതിന് കേസുണ്ട്. ഒ്ന്നാം പ്രതി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ്. ഇവരെ ഉടനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം. വനിതകള്‍ക്കെതിരെ ജോജു അസഭ്യം പറഞ്ഞെന്നും അതില്‍ കേസില്ലാത്തത് എന്തുകൊണ്ടാണെന്നും നേതാക്കല്‍ ചോദിക്കുന്നു. എന്നാല്‍ ഇതിന് തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി. കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാവുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്.

അതേസമയം പ്രശ്‌നം കോണ്‍ഗ്രസ് നേതാക്കള്‍ കാരണമാണ് വഷളായതെന്ന് ദൃക്‌സാക്ഷിയായ ഹരിമോഹന്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളയെ പറ്റിയല്ല ഈ പറയുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുത്ത സമര മാര്‍ഗത്തെ പറ്റിയാണ്. രണ്ട് മിനുട്ട് സിഗ്നലില്‍ കിടക്കേണ്ടി വരുമ്പോള്‍ പോലും ജീവിതത്തിന്റെ സമയക്രമങ്ങളും തെറ്റും. അതൊക്കെ നേരിട്ടിട്ടുള്ള മനുഷ്യരുണ്ട്. ഗതാഗത നിയന്ത്രണമൊക്കെ വായിച്ച് ബോധ്യപ്പെട്ട് വേറെ വഴിക്ക് പോവുന്ന ജനതയെയൊന്നും ഇവിടെ പ്രതീക്ഷിക്കുന്നരുണ്ട്. ഇത്തരം കാര്യങ്ങളൊന്നും അറിയാത്ത ലക്ഷകണക്കിന് ആളുകള്‍ ഈ നാട്ടിലുണ്ട്.

ഒട്ടേറെ ആളുകള്‍ കാറിനുള്ളിലും ബൈക്കിലും ബസ്സിലും ഇരുന്ന് പ്രതികരിച്ചപ്പോള്‍ ഇറങ്ങിവന്ന് പ്രതികരിച്ചയാളുടെ ലേബല്‍ സെലിബ്രിറ്റി എന്നായത് കൊണ്ട് മാത്രമാണ് അവിടെ ആ പ്രശ്‌നമുണ്ടായത്. സമരം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ജോജുവിനെ പ്രതിഷേധത്തെ പോലീസുകാര്‍ സമാധാനിപ്പിച്ച് വിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരോട് പോലും ഒന്നും ജോജു മിണ്ടിയില്ല. എന്നാല്‍ പിറകെ ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. അതോടെ ജോജു പ്രകോപിതനായി. തെറിവിളി വരെയായി വാക്കുതര്‍ക്കം മാറി. അതുവരെ മിണ്ടാതിരുന്നവരെല്ലാം ജോജുവിനൊപ്പം ചേരുകയും ചെയ്തു. വാഹനം തടഞ്ഞ് ചില്ല് അടിച്ച് പൊട്ടിച്ചത് ഗുരുതരമായ സാഹചര്യമാക്കി മാറ്റുകയായിരുന്നു.

ജോജുവിന്റെ സാമ്പത്തിക നിലയോ അയാള്‍ ഉപയോഗിക്കുന്ന ആഢംബര കാറോ ഒന്നും അയാളോടുള്ള പെരുമാറ്റത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല. സൈക്കിളില്‍ യാത്ര ചെയ്യുന്നവരായാലും കാറില്‍ വരുന്നവരായാലും അത് വാങ്ങുന്നത് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ടാണ്. ജോജുവിന്റെ പ്രതികരണമൊക്കെ കണ്ട് പ്രശ്‌നമുണ്ടാക്കുന്നവര്‍ മനസ്സിലാക്കേണ്ടത്, അയാള്‍ക്ക് വ്യക്തിപരമായി ഉണ്ടായ വിഷയമല്ല ഇത്. എത്രയോ പേര്‍ ഇന്നാ ബ്ലോക്കില്‍ കിടന്നിട്ടുണ്ടാവും. ഇന്ധന വില വര്‍ധനവില്‍ പ്രയാസപ്പെട്ട് നില്‍ക്കുന്ന ഒരു ജനതയെ വീണ്ടും ബുദ്ധിമുട്ടുകയാണ് ഈ സമരം ചെയ്തത്. പൂര്‍ണമായും ഈ വിഷയം ബ്ലോക്കില്‍ കുടുങ്ങി കിടന്ന മനുഷ്യര്‍ക്കൊപ്പമാണെന്നും ഹരിമോഹന്‍ പറഞ്ഞു.












Click it and Unblock the Notifications