Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും യുഡിഎഫ് കോട്ട; പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം;6 മണ്ഡലങ്ങളില്‍ 5000 വോട്ട് കുറഞ്ഞു

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് പല ജില്ലകളിലും മുന്നേറ്റം നടത്താന്‍ കഴിഞ്ഞെങ്കിലും എറണാകുളത്ത് സീറ്റുകളോ വോട്ടുകളോ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നില്ല. ജില്ലയില്‍ ആകെയുള്ള 14 സീറ്റുകളില്‍ 5 സീറ്റുകളിലാണ് ഇത്തവണയും എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. ജില്ലയില്‍ കൂടുതല്‍ അനുകൂല സാഹചര്യം ഉണ്ടായെങ്കിലും യുഡിഎഫിനെ മറികടക്കാന്‍ കഴിയാതിരുന്നത് വീഴ്ചയായിട്ട് തന്നെയാണ് സിപിഎം നോക്കികാണുന്നത്.

രണ്ട് സീറ്റുകള്‍ നഷ്ടമായപ്പോള്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് ആശ്വാസമായതെന്നും സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂവാറ്റുപുഴയും തൃപ്പൂണിത്തുറയും നഷ്ടമായപ്പോള്‍ കളമശ്ശേരിയും കുന്നത്തനാടുമായിരുന്നു പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതാണ് ഏറ്റവും വലിയ ആഘാതം. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ അടക്കം എം സ്വരാജിന്റെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ആയിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കഴിഞ്ഞ തവണ ബിജെപിയിലേക്ക് പോയ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നു. ഇത് മുന്‍കൂട്ടി കാണുന്നതില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതായാണ് സൂചന.

ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കുന്നത്ത്നാട്

കുന്നത്ത്നാട് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. ട്വന്റി-ട്വന്റിയുടെ സാന്നിധ്യം ഇവിടെ ഗുണകരമായി. അതേസമയം പരാജയപ്പെട്ട പല മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞു. 9 മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. അഞ്ച് മണ്ഡലങ്ങളില്‍ 5000 ല്‍ അധികം വോട്ട് കുറഞ്ഞത്. 2015 ന് ശേഷം പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിയാത്ത സാഹചര്യം പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് കോട്ട

അനുകൂല സാഹചര്യങ്ങള്‍ നിരവധി ഉണ്ടായിരുന്നിട്ടും യുഡിഎഫ് കോട്ടയില്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥികളെ ബന്ധപ്പെട്ട കമ്മിറ്റികൾ അംഗീകരിക്കാ‍ൻ തയാറായില്ല. ട്വന്റി-ട്വന്റി പിടിച്ചതില്‍ രണ്ട് പാര്‍ട്ടികളുടേയും വോട്ടുകള്‍ ഉണ്ട്.

വലിയ തോല്‍വി

ജില്ലയില്‍ ഏറ്റവും വലിയ തോല്‍വി ഉണ്ടായത് പിറവത്താണ്. കാല്‍ ലക്ഷം വോട്ടിനാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് ഇവിടെ പരാജയപ്പെട്ടത്. ഈ തോല്‍വി പരിശോധിക്കണം. തൃക്കാക്കര, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, പിറവം മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുഡിഎഫ് പിടിച്ചെടുത്തത്

തൃശൂരിന്‍ മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ മുന്നണിയെ തുണച്ചെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. തൃശൂര്‍, ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് കൂടിയത്. സിറ്റിങ് സീറ്റായ ചാലക്കുടി യുഡിഎഫ് പിടിച്ചെടുത്തത് പരിശോധിക്കണം. പാലക്കാട് മണ്ഡലത്തിലെ ദയനീയ പരാജയത്തില്‍ ശക്തമായ പരിശോധന നടത്തം. പാർട്ടിക്കു കിട്ടേണ്ട വോട്ട് ഇവിടെ നഷ്ടമായി.

കല്‍പറ്റയില്‍

കല്‍പറ്റയില്‍ എല്‍ജെഡി പ്രസിഡന്‍റ് എംവി ശ്രേയാംസ്കുമാര്‍ പരാജയപ്പെട്ടത് പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെ ഇടത് സ്വാധീന കേന്ദ്രങ്ങളില്‍ പോലും വോട്ട് കുറഞ്ഞു. വടകര വിജയിക്കേണ്ടതായിരുന്നു. എല്‍ജെഡി മുന്നണിയിലേക്ക് വന്നത് അനുകൂല ഘടകമായി കണക്കാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും പാര്‍ട്ടിക്കൊപ്പം നിൽക്കാത്ത സഖാക്കളുണ്ടെന്ന സ്ഥിതി തുടരുന്നോയെന്നു പരിശോധിക്കണം.

പൊന്നാനി

പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുവായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പാര്‍ട്ടിക്ക് നാണക്കേടായി. പൊന്നാനി മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാല്‍ കടുത്ത മത്സരം നടത്തി പിടിച്ചെടുക്കേണ്ട ചില മണ്ഡലങ്ങൾ നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് പൊന്നാനിയില്‍ തുടര്‍ച്ചയായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നു. ഇത് അവസാനിപ്പിക്കണം.

കണ്ണൂരും മലപ്പുറവും

കണ്ണൂര്‍ ജില്ലയില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങൾ പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത് പോരായ്മയായി തന്നെ കാണണം. കാസര്‍കോട് ജില്ലയില്‍ മുസ്‌ലിം ന്യൂനപക്ഷം കൂടുതലായി എൽഡിഎഫിനു വോട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഭാഷാന്യൂനപക്ഷങ്ങളിലും മത ന്യൂനപക്ഷങ്ങളിലും പാർട്ടിക്കു സ്വാധീനക്കുറവുണ്ട്. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+