യാത്രക്കാരുടെ വരവ് കുതിച്ചുയരുന്നു; കൊച്ചിയില്‍ നിന്ന് വാരാണസി അടക്കം 6 നഗരങ്ങളിലേക്ക് പറക്കാം
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ തിരക്ക് വന്‍ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പുത്തന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇനി മുതല്‍ കൊല്‍ക്കത്ത, ചണ്ഡീഗഡ്, വാരാണസി, റായ്പൂര്‍, റാഞ്ചി, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് പറക്കാം. കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുത്തന്‍ സര്‍വീസുകളാണ് ആരംഭിക്കുന്നത്.
മുകേഷ് അംബാനിയുടെ ആദ്യ കമ്പനി റിലയന്‍സ് അല്ല, പേരുമാറ്റി; കാരണം ഇതാണ്
ആഭ്യന്തര വ്യോമയാന മേഖലയില്‍ വലിയ തിരക്കാണ് ഉള്ളത്. ഇതും കൂടി പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നേരത്തെയുള്ള സര്‍വീസുകള്‍ക്ക് പുറമേയാണ് കൊച്ചിയില്‍ നിന്ന് കൂടുതല്‍ പട്ടണങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചത്. 2024-24 സാമ്പത്തിക വര്‍ഷത്തിലും ഒരു കോടിയിലേറെ യാത്രക്കാര്‍ എന്ന നേട്ടവും സിയാല്‍ സ്വന്തമാക്കി.

പ്രതിവാരം ആറ് സര്‍വീസുകള്‍ കൊല്‍ക്കത്തയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തും. റാഞ്ചി, ചണ്ഡീഗഡ്, വാരാണസി, റായ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ ആണ് സര്‍വീസ് നടത്തുന്നത്. പൂനെയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും, റാഞ്ചി ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേക്ക് എയര്‍ ഏഷ്യയും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് 31ന് പ്രാബല്യത്തില്‍ വന്ന വേനല്‍ക്കാല സമയക്രമത്തില്‍ പ്രതിവാരം 1628 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അറുപതോളം സര്‍വീസുകള്‍ നിലവിര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മെയ് ആദ്യവാരത്തോടെ തന്നെ ഇവയുടെ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബെംഗളൂരുവിലേക്ക് പ്രതിദിനം ഇരുപത് സര്‍വീസുകളാണ് ഉള്ളത്. ഡല്‍ഹിയിലേക്ക് പതിമൂന്നും, മുംബൈയിലേക്ക് പത്തും സര്‍വീസുകളുണ്ട്. ലക്ഷദ്വീപിലേക്കും ഇന്‍ഡിഗോ പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദ്, കണ്ണൂര്‍, ചെന്നൈ, ഗോവ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ്, എന്നീ നഗരങ്ങളിലേക്ക് സര്‍വീസുകളുണ്ട്.
ബാങ്കോക്ക്, ക്വാലാലംപൂര്‍, സിംഗപ്പൂര്‍, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കും സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1053 കോടി യാത്രക്കാരുമായി സിയാല്‍ റെക്കോര്‍ഡിട്ടു. പുതിയ സര്‍വീസുകള്‍ കൂടി ആരംഭിച്ചതോടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം 1628 നിന്ന് 1688 ആയി ഉയര്‍ന്നു.












Click it and Unblock the Notifications