എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഊരാളുങ്കലിനെതിരെ എൻഫോഴ്സ്മെന്റ്: വിവരങ്ങൾ തേടി നോട്ടീസ്, സാമ്പത്തിക ഇടപാടുകളും നിരീക്ഷണത്തിൽ!!

Google Oneindia Malayalam News

കൊച്ചി: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയാണ് എൻഫോഴ്സ്മെന്റ് ഊരാളുങ്കലിനെതിരെ അന്വേഷണം ആരംഭിക്കുന്നത്. ഇതോടെ ഊരാളുങ്കലിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ കൈമാറാനും ഊരാളുങ്കലിന് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2023ൽ തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുന്നത് കെസിആറിനോ ഒവൈസിയ്ക്കോ തടയാനാവില്ല: കേന്ദ്രമന്ത്രി2023ൽ തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തുന്നത് കെസിആറിനോ ഒവൈസിയ്ക്കോ തടയാനാവില്ല: കേന്ദ്രമന്ത്രി

അതേ സമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎൽസിസി ഏറ്റെടുത്തിട്ടുള്ള കരാർ സംബന്ധിച്ച വിഷയങ്ങൾക്കൊപ്പം സർക്കാർ പദ്ധതികളുടെ വിവരങ്ങളും കൈമാറാനും എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഇതിനകം പൂർത്തിയായിട്ടുള്ളതും പൂർത്തിയാവാനുള്ളതുമായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമുള്ള അന്വേഷണമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ നടക്കുന്നതെന്നും നോട്ടീസിൽ എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ulss-1606742002

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് യുഎൽസിസിയുമായുള്ള ബന്ധത്തെക്കുറിച്ച് എൻഫോഴ്സ്മെന്റിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതോടെയാണ് യുഎൽസിസിക്കെതിരെ എൻഫോഴ്സ്മെന്റ് വിശദമായ അന്വേഷണവുമായി നീങ്ങുന്നതെന്നാണ് സൂചന. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധിതകളുടെ കരാറുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വന്നിരുന്നത്.

സിഎം രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ യുഎൽസിസിയിലും എൻഫോഴ്സ്മെന്റ് പരിശോധന നടത്തുകയും ചെയ്തിരുന്നു. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലായി 12 സ്ഥാപനങ്ങളിൽ രവീന്ദ്രന് ഓഹരിയുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Ernakulam
English summary
Enforcement Directorate seeks details of financial transactions of ULCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X