അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് കോളജ് യൂണിയന്‍
കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് മോശമായി വിദ്യാര്‍ഥി പെരുമാറിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളജ് യൂണിയന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ചത്. ലോ കോളജ് യൂണിയന്റെ ഉദ്ഘാടന വേദിയിലാണ് നടിയോട് ഒരു വിദ്യാര്‍ഥി മോശമായി പെരുമാറിയത്. നടിക്ക് പൂവ് കൊടുക്കാനെത്തിയ വിദ്യാര്‍ഥി കൈയ്യില്‍ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും തോളില്‍ കൈയ്യിടാന്‍ നോക്കുകയും ചെയ്തു. അപര്‍ണ ബാലമുരളി ഒഴിഞ്ഞുമാറുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. ഈ വീഡിയോ വൈറലാകുകയും ചെയ്തു.

എന്താടോ ലോ കോളജ് അല്ലേ എന്ന് അപ്പോള്‍ തന്നെ അപര്‍ണ വിദ്യാര്‍ഥിയോട് പ്രതികരിച്ചിരുന്നു. ചടങ്ങിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി സംഭവത്തില്‍ വേദിയില്‍ വച്ച് മാപ്പ് ചോദിച്ചു. പിന്നീടും വിദ്യാര്‍ഥി സ്റ്റേജിലെത്തുകയും താന്‍ ആരാധകനാണെന്നും ഇഷ്ടംകൊണ്ട് ചെയ്തതാണെന്നും പറഞ്ഞു. എന്നാല്‍ അപര്‍ണ അവഗണിക്കുകയാണ് ചെയ്തത്.
കൈ കൊടുക്കാന്‍ വിദ്യാര്‍ഥി ശ്രമിച്ചെങ്കിലും അപര്‍ണ പിന്മാറി. ശേഷം വിനീത് ശ്രീനിവാസനും വിദ്യാര്‍ഥിക്ക് കൈകൊടുക്കാതെ മടക്കി അയച്ചു. വേദിയില്‍ നിന്ന് ഇറങ്ങി വാഹനത്തില്‍ കയറാന്‍ പോകുന്ന വേളയിലും ഭാരവാഹികള്‍ അപര്‍ണയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിക്കുകയും കോളജിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു. ഈ സംഭവത്തില്‍ കോളജ് യൂണിയന് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. യൂണിയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്-
എറണാകുളം ഗവ. ലോ കോളേജില്‍ ഇന്ന് (18/01/2023) നടന്ന യുണിയന്‍ ഉദ്ഘാടന ചടങ്ങില്‍ സിനിമ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന്‍ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.
*കോളേജ് യൂണിയന്‍ 2022-23*
*ഗവ. ലോ കോളേജ് എറണാകുളം*












Click it and Unblock the Notifications