'എന്താടോ ലോ കോളേജ് അല്ലേ, ഞാന്‍ സ്തബ്ധയായിപ്പോയി'; ദുരനുഭവത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി
കൊച്ചി: കഴിഞ്ഞ ദിവസം ഒരു കോളേജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയ നടി അപര്‍ണ ബാലമുരളിയോട് ആരാധകന്‍ മോശമായി പെരുമാറിയ സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. വേദിയില്‍ വച്ച് തോളത്ത് കയ്യിടാന്‍ ശ്രമിച്ച ആരാധകന്റെ കൈ താരം തട്ടിമാറ്റുകയായിരുന്നു. വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജി ബാല്‍ അടക്കമുള്ളവര്‍ വേദിയിലുള്ളപ്പോഴായിരുന്നു സംഭവം. നടിക്ക് പൂവ് സമ്മാനിക്കാന്‍ വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. യുവാവിന്റെ പെരുമാറ്റത്തില്‍ സ്തബ്ധയായിപ്പോയെന്നാണ് നടി ഫേസ്ബുക്കില്‍ പ്രതികരിച്ചത്. സംഭവം നടക്കുന്ന സമയത്ത് എന്താടോ ലോ കോളേജ് അല്ലേ എന്ന് വിദ്യാര്‍ത്ഥിയോട് അപര്‍ണ ചോദിച്ചിരുന്നു. തങ്കം സിനിമയുടെ പ്രേമോഷന് വേണ്ടിയായിരുന്നു അപര്‍ണയും സംഘവും കോളേജില്‍ എത്തിയത്.

ആരവങ്ങളോടെയായിരുന്നു യുവാവ് വേദിയില്‍ എത്തിയത്. പൂവ് സമ്മാനിക്കാനെത്തിയ ഇയാള്‍ അപര്‍ണയ്ക്ക് കൈ കൊടുക്കാനും ശ്രമിച്ചു. എന്നാല്‍ അപര്‍ണ ഇത് നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട യുവാവ് പോസ് ചെയ്യുന്നതിനിടെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ താരം അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

ഈ സമയത്ത് എന്താടോ ലോ കോളേജ് എല്ലേ എന്ന് നടി ഇയാളോട് ചോദിച്ചു. വിദ്യാര്‍ത്ഥി ഇറങ്ങിപ്പോയതിന് പിന്നാലെ സംഘാടകരില്‍ ഒരാളായ വിദ്യാര്‍ത്ഥി അപര്‍ണയോട് ക്ഷമാപണം നടത്തി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെ വേദിയില്‍ എത്തിയ ഇയാള്‍ ആരാധകരനായതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ്. മറ്റൊന്നും ഉദ്ദേശിച്ച് ചെയ്തതല്ലെന്ന് പറഞ്ഞു. എന്നാല്‍ താരത്തിന്റെ മുഖത്ത് അനിഷ്ടം ഉണ്ടായിരുന്നു.

അതേസമയം, രണ്ടാം തവണ വേദിയില്‍ എത്തിയപ്പോഴും ഇയാള്‍ അപര്‍ണ ബാലമുരളിയുടെ കയ്യില്‍ കയറി പിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് അപര്‍ണ കൈ പിന്നിലോട്ട് വലിക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന വിനീത് ശ്രീനിവാസനും ഇയാള്‍ കൈ കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈകൊടുക്കാതിരുന്ന വിനീത് കുഴപ്പമില്ലെന്ന് പറഞ്ഞ് പോക്കോളു എന്ന് പറയുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ അപര്‍ണയോട് സംസാരിക്കുന്നതും അനിഷ്ടം പ്രകടിപ്പിച്ച് സംസാരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇത്രയും ആളുകള്‍ക്ക് മുന്നില്‍ വച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥി ബോധപൂര്‍വമാണ് വേദിയിലേക്ക് വന്നത്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്. താരത്തിന്റെ അനുവാദമില്ലാതെ ഇങ്ങനെ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് എല്ലാവരും പറയുന്നത്.












Click it and Unblock the Notifications