എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണുള്ളവർ കാണട്ടേ ഈ കാഴ്ച... പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി അന്ധനായ ക്ലാസ് ഫോർ ജീവനക്കാരൻ

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: അന്ധനായ ക്ലാസ് ഫോർ ജീവനക്കാരൻ ഒരുമാസത്തെ ശമ്പളതുക ഒന്നായി മുഖ്യ മന്ത്രി പിണറായി വിജയന് നേരിട്ട് ഏലില്പിച്ച് മാതൃകയായി. മൂവാറ്റുപുഴ ഇറിഗേഷൻ പ്രൊജക്ട് സെക്ഷൻ ഓഫീസിലെ ജീവനക്കാരനായ രണ്ട് കണ്ണുകൾക്കും കാഴ്ചയില്ലാത്ത ആലുവ എടത്തല സ്വദേശി ടി.ആർ. ഗോപാലകൃഷ്ണനാണ് ഒരുമാസത്തെ ശമ്പളതുകയായാ മുപ്പതിനായിരം രൂപ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് ഏല്പിച്ചത്.

സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്

വായിക്കുന്നതിനോ, ഒന്നും നേരിട്ട് കാണുന്നതിനോ കഴിയാത്ത ഗോപാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളും, പ്രളയദുരന്തങ്ങളെകുറിച്ചുള്ള വിശദീകരണങ്ങളും ടെലിവിഷനിലൂടെ സ്ഥിരമായി കേൾക്കുന്നയാളാണ്. തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ നമുക്കൊരുമിക്കാം, കെെകോർക്കാം, സർക്കാർ ഒപ്പമുണ്ട് എന്ന സന്ദേശം ഗോപാലകൃഷ്ണന്‍റെ മനസിൽ മുക്യമന്ത്രി യോടുള്ള ആദരവും ബഹുമാനവും വർദ്ധിപ്പിച്ചു.

NGO

ജീവനക്കാർ ഒരുമാസത്തെ ശമ്പളം 10തവണകളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന അഭ്യർത്ഥന വന്നതോടെ ഗോപാലകൃഷ്ണൻ തീരുമാനമെടുത്തു. തവണകളല്ലാതെ ഒരുമാസത്തെ ശമ്പളതുക ഒന്നായി മുഖ്യമന്ത്രിയുടെ കെയ്യിൽ നേരിട്ട് ഏല്പിക്കണമെന്ന് ഉറപ്പിച്ചു. ഇൗ വിവരം എൻ.ജി.ഒ യൂണിയൻ പ്രവർത്തകരായ കെ.കെ. പുഷ്പയേയും, കെ.എം. മുനീറിനേയും അറിയിച്ചു.

ഇവർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴി‌ഞ്ഞ് 3.30ന് യൂണിയൻ മൂവാററുപുഴ ഏരിയ നേതാക്കളായ കെ.കെ. പുഷ്പ, കെ.എം. മുനീർ, കെ.ജി .ആനന്ദൻ, പി.എച്ച്. സക്കീർ, കെ.എം. മക്കാർ, കെ.പി. സുരേഷ്ബാബു എന്നിവരോടൊപ്പം സെക്രട്ടരിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി തുക ഏല്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഗോപാലകൃഷ്ണനോട് വീട്ടുകാര്യങ്ങളുൾപ്പടെ ചോദിച്ചറിഞ്ഞ് ആശ്ലേഷിച്ച് അഭിനന്ദിച്ചാണ് ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി മടക്കി അയച്ചത്. രോഗിയായ അമ്മയും, അന്ധയായ സഹോദരിയും ഭാര്യയുമടങ്ങുന്നതാണ് ഗോപാലകൃഷ്ണന്റെ കുടുംബം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Ernakulam
English summary
Ernakulam Local News about blind man donate one month salary for CMDRF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X