എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാതി വ്യവസ്ഥ ജനാധിപത്യത്തിൽ നിലനിൽക്കുന്ന നീതിയും തുല്യതയും അംഗീകരിക്കുന്നില്ല: കാരശേരി

  • By Desk
Google Oneindia Malayalam News

കളമശേരി: ഇന്ത്യൻ സമൂഹത്തിൽ ജാതി ഒരു യഥാർത്ഥ്യമായി തുടരുന്നു.ഇന്ത്യയിലെ ജാതി വ്യവസ്ഥ ജനാധിപത്യത്തിൽ നിലനിൽക്കേണ്ട നീതിയും തുല്യതയും അംഗീകരിക്കുന്നില്ല എന്നും ജാതിയില്ലാത്ത മതങ്ങളിൽ പോലും ജാതി പ്രവർത്തിക്കുന്നുണ്ട് എന്നും പ്രൊഫ. എം എൻ കാരശേരി പറഞ്ഞു. കുസാറ്റിൽ സെൻട്രൽ ലൈബ്രറിയും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലിറ്റററി ആന്റ് ആർട്സ് ക്ലബും ചേർന്ന് നടത്തുന്ന വായനോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഭരിക്കുന്നവരുടെ നേതൃത്വത്തിൽ വർഗ്ഗീയ ചേരിതിരിവ് രൂക്ഷമായി തുടരുകയാണ്. ഇന്ത്യ ഇതു വരെ നേടിയതിൽ നിന്നൊക്കെയുള്ള തിരിച്ചു പോക്കാണിത്. എന്നാലും ശുഭാപ്തി വിശ്വാസത്തിന് സാഹചര്യമുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പോടെ ഈ സാഹചര്യത്തിന് അന്ത്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ മതം മാറിയാലും അയാളെ ജാതി പിൻതുടർന്നു കൊണ്ടിരിക്കും .ഇത്തരം വിവേചനങ്ങൾക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ സാഹിത്യം പ്രതിരോധം സൃഷ്ടിച്ചു തുടങ്ങിയിരുന്നു. സ്ത്രീ സ്വത്വത്താലും ജാതിയാലും ചേരിതിരവനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

mnkarassery-


കൊച്ചി സർവകലാശാല ഇലക്ട്രോണിക്സ് ഓഡിറ്റോറിയത്തിൽ മലയാളിയുടെ വായന, മലയാളിയുടെ സാമൂഹിക നിർമ്മിതി എന്നീ വിഷയങ്ങളിൽ വെള്ളിയാഴ്ച പകൽ 10.30നും 3.30 നുമായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ലൈബ്രേറിയൻ ഡോ.ബിന, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ.സീമ, ഡോ.ഹരിഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു

Ernakulam
English summary
Ernakulam Local News prof mn karassery about democracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X