ഭക്ഷ്യവിഷബാധ: മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി; വധശ്രമത്തിന് കേസുമെടുത്തു
കൊച്ചി: പറവൂരിലെ മജ്‌ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയില്‍ ഉടമകള്‍ക്കെതിരെ കേസെടുത്തു. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര് അറിയിച്ചു. വധശ്രമത്തിനാണ് ഉടമകള്‍ക്കെതിരെ കേസെടുത്തത്.
സംഭവം ശ്രദ്ധയില്‍ വന്ന ഉടനെ അടിയന്തര പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും, ലൈസന്‍സ് ഇല്ലാത്തതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു.
അതേസമയം മജ്‌ലിസ് ഹോട്ടലിലെ ചീഫ് കുക്ക് പോലീസ് കസ്റ്റഡിയിലാണ്. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടചെ 28 പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായ ഗീതു എന്ന സ്ത്രീയെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനോടകം ഇരുപത് പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ ഒന്‍പതുപേര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.
Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
കുഴിമന്തിയും, അല്‍ഫാമും, ഷവായിയും കഴിച്ചവരാണ് കടുത്ത ഛര്‍ദിയും, വയറിളക്കവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. നിരവധി പേര്‍ ഇനിയും ചികിത്സ തേടി കൊണ്ടിരിക്കുകയാണ്.
28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. മൂന്ന് പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവര്‍ കോഴിക്കോട്, തൃശൂര്‍ ആശുപത്രികളിലാണ് ചികിത്സയില്‍ കഴിയുന്നത്.
ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുനിസിപ്പാലിറ്റി ആരോഗ്യ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. മജ്ലിസ് ഉടമകളുടെ തന്നെ മറ്റൊരു കടയില്‍ നിന്ന് കഴിഞ്ഞ ദിവസം പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തത് പിടികൂടിയിരുന്നു. ഇവര്‍ നടപടിയും സ്വീകരിച്ചിരുന്നു.
അതേസമയം 500 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ സ്ഥാപനം നഗരത്തിലെ 49 ഹോട്ടലുകളില്‍ ഇറച്ചി വിതരണം ചെയ്തതായും കണ്ടെത്തി. ഈ ഹോട്ടലുകളുടെ പട്ടിക നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ഇറച്ചി വിതരണവും പണം കൈമാറ്റവും, സംബന്ധിച്ച ബില്ലുകളും രസീതുകളും പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications