• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയാനന്തര കേരളം പടുത്തുയർത്തുന്നതിൽ സർക്കാർ പൂർണ പരാജയം: ഹൈബി ഈഡൻ

  • By Desk

പറവൂർ/ എറണാകുളം: പ്രളയനാന്തര കേരളം പടുത്തുയർത്തുന്നതിൽ കേരള സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. പ്രളയം തകർത്തെറിഞ്ഞ പറവൂർ നിയോജക മണ്ഡലത്തിലെ കർഷകരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

പതിനായിരങ്ങള്‍ ഇരമ്പിയെത്തി; ബാരിക്കേഡുകള്‍ തകര്‍ന്നു, വയനാടിനെ ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും

''കേരളത്തിലെ പ്രളയം മനുഷ്യ നിർമ്മിതമായ ദുരന്തമായിരുന്നുവെന്ന യുഡിഎഫിന്റെ വാദത്തെ സാധൂകരിക്കുന്നതാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോർട്ട്. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് പ്രളയകാരണം. ഡാമുകൾ തുറന്നുവിടുമ്പോൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ല. ജനപ്രതിനിധികളെ പോലും കാര്യങ്ങൾ അറിയിച്ചില്ല. തീരദേശങ്ങളിൽ താസിക്കുന്ന ജനങ്ങളെ മാറ്റിപാർപ്പിക്കാനോ, കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകാനോ സർക്കാർ തയ്യാറായില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ട്പോലും സർക്കാർ അവ പരിശോധിക്കുകയോ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യാൻ തയ്യാറായില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ കുറ്റകരമായ അനാസ്ഥ കാണിച്ചു. കേരളത്തെ മുക്കിയ പ്രളയത്തിന് സർക്കാർ മറുപടി പറയണം.'' ഹൈബി ഈഡൻ വ്യക്തമാക്കി.

hibieden-15

കേരളത്തെ വിഴുങ്ങിയ പ്രളയം 450 മനുഷ്യ ജീവനുകൾ കവർന്നെടുത്തപ്പോൾ അതിന്റെ നൂറ് മടങ്ങാണ് കാർഷിക മേഖലയിൽ ഉണ്ടായ നഷ്ടം. പ്രളയത്തോടെ കൃഷി അപ്പാടെ നശിച്ചു, ക്ഷീര കർഷകരുടെ നൂറുകണക്കിന് കന്നുകാലികളെ പ്രളയം കവർന്നു. അങ്ങനെ ഒരുജനതയെ തന്നെ പ്രളയം ഇല്ലാതാക്കി. ഈ സാഹചര്യങ്ങളിൽ നിന്നും ഇതുവരെ കർഷകർക്ക് ഒരു മോചനം ലഭിച്ചിട്ടില്ല. ഹൈബി കൂട്ടിച്ചേർത്തു.

ഭീമമായ നഷ്ടം സംഭവിച്ചത് ക്ഷീര കർഷകർക്കാണ്. ചേന്ദമംഗലം പഞ്ചായത്തിലെ 150ഓളം കർഷകരെ ഉൾക്കൊള്ളുന്ന ഒരു ക്ഷീര കർഷക സംഘത്തിൽ നിന്നുമാത്രം 67പശുക്കളാണ് പ്രളയത്തിൽ കാണാതായത്. അത്തരം 14ഓളം ക്ഷീരകർഷക സംഘങ്ങൾ മേഖലയിൽ ഉണ്ടെന്ന് പറയുമ്പോൾ തന്നെ നഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാം.

'15ലിറ്റർ പാൽ ലഭിക്കുന്ന ഒരു മികച്ചയിനം പശുവിന് 75,000രൂപയോളം വിലവരും എന്നാൽ നഷ്ടപെട്ട ഒരു പശുവിന് 30,000രൂപയാണ് സർക്കാർ അനുവദിച്ചത്, അതും ഒരാൾക്ക് എത്ര കന്നുകാലികൾ നഷ്ടപ്പെട്ടാലും വെറും 3കാലിയുടെ ധനസഹായമേ ലാഭിഭിക്കുകയുള്ളു. അങ്ങനെ 6,75,000രൂപയോളം വിലവരുന്ന 9പശുക്കൾ നഷ്ടപെട്ട കർഷകന്‌ സർക്കാർ അനുവദിച്ചത് വെറും 90, 000രൂപമാത്രം. പ്രളയം കഴിഞ്ഞ് 7മാസങ്ങൾ പിന്നിടുമ്പോഴും പലർക്കും ലഭിക്കേണ്ട ഈ നാമമാത്രമായ ധനസഹായവും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നു.' കർഷകർ കണ്ണീരോടെ കുറ്റപ്പെടുത്തുന്നു.

കർഷകർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം പ്രളയത്തിൽ പരിക്കേറ്റ് തിരികെ ലഭിച്ച കാലികളാണ്. പ്രളയകാലത്ത് പരിക്കേറ്റും, ദിവസങ്ങളോളം വെള്ളത്തിൽ കിടന്നതും മൂലം രോഗങ്ങൾ പിടിപെട്ടും തിരികെ ലഭിച്ച കന്നുകാലികളുടെ പരിചരണത്തിനായി കർഷകർക്ക് ഒരു സഹായവും ലഭിച്ചില്ല. ഇത്തരം കന്നുകാലികളുടെ പാൽ ഉൽപ്പാദന ശേഷി തന്നെ ഇല്ലാതായി. രോഗം ബാധിച്ചതുമൂലം ഇവയെ അറവുശാലകർക്കുപോലും നൽകാനാവില്ല. ഒരു സഹായവും ലഭിക്കാത്ത ഈ കർഷകർ ആത്മഹത്യയുടെ വക്കിലാണ്.

അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് എല്‍ഡിഎഫിന് ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് കരുതുന്നുണ്ടോ? എറണാകുളം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Ernakulam

English summary
hibi eden accuses state government on post flood activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X