കൊച്ചി പഴയ കൊച്ചിയല്ല; ട്രാഫിക് സംവിധാനത്തില്‍ അടിമുടി മാറ്റം
കൊച്ചി: ആഗോള നിലവാരത്തിലേക്ക് ഉയരുകയാണ് കൊച്ചിയിലെ ഗതാഗതം. ട്രാഫീക് സിഗ്നല്‍ സംവിധാനത്തില്‍ അടിമുടി മാറ്റമാണ് കൊണ്ടുവരുന്നത്.ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കൊച്ചി നഗരത്തില്‍ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം. വിവിഐപി സന്ദര്‍ശനമോ പ്രകടനമോ ഉണ്ടെങ്കില്‍ നൂറുകണത്തിന് പൊലീസുകാരെ മണിക്കൂറുകളോളം റോഡില്‍ നിരത്തി ഗതാഗതം നിയന്ത്രിക്കേണ്ട ആവശ്യം വരില്ല. സെപ്തംബറോടെ സംവിധാനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. കൊച്ചി നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ 21 പ്രധാന ജംഗ്ക്ഷനുകളിലായി സിഗ്നലുകള്‍ സ്ഥാപിക്കുന്നത്. ഓരോ സിഗ്നലിലേയും വാഹനതിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുമെന്നതാണ് ഇത്തരം സിഗ്നലുകളുടെ പ്രധാന പ്രത്യേകത.

Recommended Video
ഇതിന് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്പപ്പോഴുള്ള ഗതാഗത കുരുക്ക്, അപരിചിതമായൊരാള്‍ക്ക് ഗതാഗത കുരുക്കുകളെ കുറിച്ച് പറഞ്ഞുകൊടുക്കുന്നു, മറ്റ് തടസങ്ങള്‍ അറിയിക്കുന്നു തുടങ്ങി നിരവധി സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായിരിക്കും പുതിയ സിഗ്നല്‍.
നഗരത്തിലെ 35 കേന്ദ്രങ്ങളിലായി ഏറ്റവും ആധുനിക ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാനാണിത്. ഇതിന് പുറമേ റെഡ് സിഗ്നല്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പ്രത്യേകം ക്യാമറയും സ്ഥാപിക്കും. ട്രാഫിക് കണ്‍ട്രോള്‍ സെന്ററാണ് ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ചുമതല പൊലീസിനാണ്.
റവന്യൂ ടവറിന്റെ മുറിയില്‍ സ്ഥാപിച്ച സ്‌ക്രീനുകളില്‍ ഈ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെ കര്‍ശന ശിക്ഷ നല്‍കാനാണ് തീരുമാനം. ഒപ്പം ഏതെങ്കിലും പ്രദേശത്ത് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടാനും ഉടന്‍ നടപടി എടുക്കുകയോ നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്യാം. ഇതിന് പുറമെ സിഗ്നലുകളില്‍ കൂടുതല്‍ പൊലീസുകാരുടെ ആവശ്യവും വരില്ല.












Click it and Unblock the Notifications