എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി രാജീവിന് 5000 ഭൂരിപക്ഷം, പിടി തോമസിനെയും പൂട്ടും; ജില്ലയില്‍ എട്ടിലേറെ പ്രതീക്ഷിച്ച് സിപിഎം

Google Oneindia Malayalam News

എറണാകുളം: കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ്ങില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നതെങ്കിലും എറണാകുളത്ത് യുഡിഎഫിനും എല്‍ഡിഎഫിന് പ്രതീക്ഷകള്‍ ഏറെയാണ്. 74.17 ആയിരുന്നു ജില്ലയിലെ ഇത്തവണത്തെ പോളിംഗ് ശതമാനം. കഴിഞ്ഞ തവണ ഇതി 79 ശതമനത്തിന് മുകളിലായിരുന്നു. 80.99 ശതമാനം പോളിങ് നടന്ന കുന്നത്ത് നാടാണ് മുന്‍പില്‍. ഏറ്റവും കുറവ് പോളിങ് കൊച്ചി മണ്ഡലത്തിലായിരുന്നു. (65.9 ശതമാനം). പോളിങ് ഇത്തവണ വന്‍ തോതില്‍ കുറഞ്ഞെങ്കിലും ജില്ലയില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ മുന്നണിക്ക് സാധിക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

ആകെ 14 നിയമസഭ മണ്ഡലങ്ങലാണ് എറണാകുളത്ത് ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ 9 ഇടത്ത് യുഡിഎഫും ശേഷിക്കുന്ന അഞ്ചിടത്ത് എല്‍ഡിഎഫുമായിരുന്നു വിജയിച്ചത്. തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിലായിരുന്നു ഇടതുമുന്നണിയുടെ വിജയം. ഇത്തവണ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി അധികമായി മുന്നോളം മണ്ഡലങ്ങള്‍ കൂടി പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

കളമശ്ശേരിയില്‍

കളമശ്ശേരിയില്‍

കളമശ്ശേരിയില്‍ വലിയ വിജയ പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. പി രാജീവ് അയ്യായിരത്തിലേറെ വോട്ടിന് ഇവിടെ നിന്ന് വിജയിച്ച് കയറുമെന്നാണ് സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. വികെ ഇബ്രാഹീംകുഞ്ഞിന്‍റെ മകനെ യുഡിഎഫ് മത്സരിപ്പിച്ചത് അഴിമതി വിഷയം കൂടുതല്‍ ചര്‍ച്ചയാക്കിയെന്നും മുസ്ലിം ലീഗില്‍ നിന്ന് തന്നെ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരായി സ്വരമുയര്‍ന്നതും ഗുണകരമാവുമെന്നാണ് കണക്ക് കൂട്ടല്‍.

തൃക്കാക്കരയില്‍

തൃക്കാക്കരയില്‍

തൃക്കാക്കരയില്‍ കോണ്‍ഗ്രസിലെ പിടി തോമസിനെതിരെ മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. ഡോ. ജെ ജേക്കബ് ഇവിടെ രണ്ടായിരും വോട്ടിനെങ്കിലും വിജയിച്ച് കയറുമെന്നാണ് പ്രതീക്ഷ. വോട്ടിങ് ശതമാനം കുറഞ്ഞത് പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്യാത്തതിനാലാണെന്നാണ് വിലയിരുത്തല്‍. ട്വന്‍റി-ട്വന്‍റിയുടെ മത്സരവും ഇവിടെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

എറണാകുളത്ത്

എറണാകുളത്ത്

സാമുദായിക സമവാക്യത്തിലാണ് എറണാകുളം മണ്ഡലത്തിലെ പ്രതീക്ഷ. ലത്തീന്‍ സഭയുടെ പിന്തുണ വോട്ടായി മാറിയാല്‍ ഷാജി ജോസഫ് പ്രണത വിജയിക്കും. മത്സരം കടുത്തതായിരുന്നെങ്കിലും പെരുമ്പാവൂരിലും അങ്കമാലിയിലും നേരിയ പ്രതീക്ഷയുണ്ട്. തരംഗമുണ്ടായാല്‍ ഇവിടങ്ങളില്‍ വിജയം സുനിശ്ചിതം.

കുന്നത്ത്നാട്ടില്‍

കുന്നത്ത്നാട്ടില്‍

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്ന കുന്നത്ത്നാട്ടില്‍ മത്സര ഫലം പ്രവചനാതീതമാണ്. ട്വന്‍റി-ട്വന്‍റിയുടെ സാന്നിധ്യമാണ് ഇവിടുത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ട്വന്‍റി-ട്വന്‍റിയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും പാര്‍ട്ടി വോട്ടുകള്‍ മുഴുവന്‍ പിടിച്ച് ശ്രീനിജന്‍ ഇവിടെ വിജയിച്ചാലും അത്ഭുതപ്പെടാനില്ല.

കണക്കുകള്‍

കണക്കുകള്‍

എട്ട് സീറ്റുകള്‍ ഉറപ്പായും ജില്ലയില്‍ ലഭിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. വോട്ടെടുപ്പിന് ശേഷം ബൂത്ത് തലത്തില്‍ നിന്നും ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍. ഇത് കൂടാതെ ശക്തമായ മത്സരം നടക്കുന്ന മൂന്നോളം സീറ്റുകള്‍ ഉണ്ട്. ആ സീറ്റുകളിലും ജയസാധ്യതയുണ്ടെന്നും എല്‍ഡിഎഫ് നേതൃത്വം പറയുന്നു.

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ

ശക്തമായ മത്സരം നടക്കുന്ന ജില്ലയിലെ മറ്റൊരു മണ്ഡ‍ലം എം സ്വരാജ് മത്സരിക്കുന്ന തൃപ്പൂണിത്തുറയാണ്. ഇവിടെ യുഡിഎഫ്-ബിജെപി വോട്ട് കച്ചവട ആരോപണം സിപിഎം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു. എങ്കിലും കഴിഞ്ഞ തവണത്തെ അത്രയും ഭൂരിപക്ഷം നേടി സ്വരാജിന് വിജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കണക്ക് കൂട്ടല്‍.

യുഡിഎഫ് കണക്ക്

യുഡിഎഫ് കണക്ക്

ത‍ൃപ്പൂണിത്തുറയില്‍ ഉള്‍പ്പടെ എന്‍ഡിഎയുടെ വോട്ട് വിഹിതം ഇത്തവണ കുറയുമെന്നാണ് കണക്ക് കൂട്ടല്‍. യുഡിഎഫ് ആവട്ടെ തൃപ്പൂണിത്തുറ അടക്കം കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. ജില്ലായില്‍ 11 ലേറെ സീറ്റുകളിലാണ് അവരുടെ വിജയ പ്രതീക്ഷ.

മത്സരം കടുത്തെങ്കിലും

മത്സരം കടുത്തെങ്കിലും

കളമശ്ശേരിയില്‍ മത്സരം ശക്തമായിരുന്നെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കും. തൃപ്പൂണിത്തുറ കെ ബാബു തിരിച്ച് പിടിക്കും. കൊച്ചിയിലും വിജയിക്കാന്‍ സാധിക്കും. കുന്നത്ത്നാട്ടിലും തൃക്കാക്കരയിലും ട്വന്‍റി-ട്വന്‍റി പിടിക്കുന്ന വോട്ടുകള്‍ വിജയത്തില്‍ നിര്‍ണായകമാവും. എങ്കിലും വിജയിച്ച് കയറാന്‍ സാധിക്കുമെന്ന് തന്നെയാണ് യുഡിഎഫ് കണക്ക് കൂട്ടല്‍.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

Ernakulam
English summary
will win more than eight seats including Kalamassery In Ernakulam district:CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X