എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ അവധിയില്‍ ആശയക്കുഴപ്പം; കളക്ടര്‍ രേണു രാജിനെതിരെ ഹര്‍ജി, കമ്മീഷനില്‍ പരാതി, മന്ത്രി ഇടപെട്ടു

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ വളരെ വൈകി അവധി പ്രഖ്യാപിച്ച കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ എംആര്‍ ധനില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കലക്ടറോട് കോടതി റിപ്പോര്‍ട്ട് തേടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമത്തിലൂടെ അവധി പ്രഖ്യാപിക്കുന്നതിന് മാനദണ്ഡം ആവശ്യമാണ്. അവധി പ്രഖ്യാപിച്ചതിനെ ആശയക്കുഴപ്പം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമിട്ടുമ്ടാക്കിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കളക്ടര്‍ക്കെതിരെ ബാലാവകാശ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിക്കാന്‍ വൈകിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

x

അവധി പ്രഖ്യാപിച്ച് വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ബാലാവകാശ കമ്മീഷനില്‍ പരാതി. ഇന്ന് രാവിലെ 8.25നാണ് കളക്ടര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് തന്നെ ഒട്ടേറെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുകയും ചിലര്‍ സ്‌കൂലിലേക്ക് പുറപ്പെടുകയും ചെയ്തിരുന്നു. പല സ്‌കൂളുകളിലും കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം ഉയര്‍ന്നു.

ദിലീപേട്ടനെ ഞാന്‍ കുറ്റം പറയില്ല... നടിയുടെ കേസില്‍ ശാലു മേനോന്‍; ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്ദിലീപേട്ടനെ ഞാന്‍ കുറ്റം പറയില്ല... നടിയുടെ കേസില്‍ ശാലു മേനോന്‍; ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്

പിന്നീട് കളക്ടര്‍ വിശദീകരണവുമായി രംഗത്തുവന്നു. സ്‌കൂളിലെത്തിയ കുട്ടികള്‍ മടങ്ങേണ്ടതില്ലെന്ന് സൂചിപ്പിച്ചു കളക്ടര്‍. തിരുത്ത് വന്നപ്പോഴേക്കും ചില സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ മടക്കി അയച്ചിരുന്നു. ജോലിക്കാരായ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലയച്ച ശേഷമാണ് ജോലിക്ക് പുറപ്പെട്ടത്. ഈ വേളയിലാണ് സ്‌കൂള്‍ അവധിയാണെന്ന അറിയിപ്പ് വന്നത്. കുട്ടികള്‍ തിരിച്ചെത്തിയാല്‍ ഒറ്റയ്ക്കാകുമെന്ന് രക്ഷിതാക്കള്‍ ആശങ്കയിലായി. ഇതോടെ പല കോണില്‍ നിന്നും കളക്ടറുടെ നടപടിക്കെതിരെ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍, ജോലിയുടെ ഭാഗമായി സംഭവിച്ച ചെറിയ പിഴവ് എന്ന് കണ്ടാല്‍ മതിയെന്നും വലിയ വിവാദമാക്കേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങളും വന്നിട്ടുണ്ട്.

ബുധനാഴ്ചയും വ്യാഴാഴ്ച രാവിലെയും ജില്ലയില്‍ മഴ ശക്തമായിരുന്നു. മറ്റു പല ജില്ലകളും അവധി പ്രഖ്യാപിച്ചപ്പോഴും എറണാകുളത്ത് അവധി പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ പൊടുന്നനെയാണ് രാവിലെ അവധി പ്രഖ്യാപിച്ചത്. ഇക്കാര്യമാണ് കളക്ടറുടെ ഫേസ്ബുക്് പേജില്‍ പലരും ചൂണ്ടിക്കാട്ടിയത്. അതേമസമയം, കളക്ടര്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. സാഹചര്യം നോക്കി സ്‌കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കുന്നതാണ് ഉചിതമെന്ന് മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു

Ernakulam
English summary
Petition Filed in High Court Against Ernakulam Collector Renu Raj; Minister K Rajan response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X