എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്‌ളാറ്റ് സമുച്ചയത്തിലെ കക്കൂസ് മാലിന്യം സമീപത്തെ വീടുകളില്‍ കുടിവെള്ളം മുട്ടി

  • By Desk
Google Oneindia Malayalam News

കാക്കനാട്: ഫ്‌ളാറ്റ് സമുച്ചയത്തിലെ കക്കൂസ് മാലിന്യം ഒഴുകി സമീപത്തെ വീടുകളില്‍ കുടിവെള്ളം മുട്ടി. സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ജില്ല ജയില്‍ കവാടത്തിന് എതിര്‍വശം ചാത്തനാംചിറ റോഡിലേ ഫ്‌ളാറ്റില്‍ നിന്നാണ് സെപ്റ്റിക് ടാങ്കിലെ മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലും പരിസരത്തേക്കും ഒഴികിയെത്തിയത്. നാല് കൂറ്റന്‍ ടവറുകളിലായി നിര്‍മിച്ചിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ 150ല്‍പ്പരം കുടുംബങ്ങളുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.

ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ വന്‍ മതിലിനോട് ചേര്‍ന്നുള്ള കാനയിലേക്ക് ഒഴുക്കിയ മലിന ജല മഴവെള്ളത്തോടൊപ്പം സമീപത്തെ വീടുകളിലേക്കാണ് ഒഴുക്കിയത്. മതിലില്‍ക്കെട്ടനകത്ത് നിന്ന് പുറത്തേക്ക് സ്ഥാപിച്ചിരിക്കുന്ന കുഴലുകളില്‍ നിന്നാണ് കക്കൂസ് മഴവെള്ളവും കക്കൂസ് മാലിന്യവും പുറത്തേക്ക് ഒഴുക്കുന്നത്. പുറത്തെ റോഡിലും മലിന ജലം കെട്ടിക്കിടക്കുകയാണ്. ഫ്‌ളാറ്റ് സമിച്ചയങ്ങള്‍ക്കകത്തെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു ഓടവഴിയാണ് പുറത്തേക്ക് ഒഴുക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഓടയില്‍ മണ്ണിട്ട് മൂടി.

news

സമീപ വാസികള്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കിണറുകളില്‍ ഫ്‌ളാറ്റിലെ കക്കൂസ് മാലിന്യം നിറഞ്ഞതോടെ കുടിവെള്ളം മുട്ടിയവസ്ഥയിലാണ്. കിണര്‍ വെള്ളത്തില്‍ പാട പോലെ കണ്ടതിനെ തുടര്‍ന്ന് ലാബില്‍ നടത്തിയ പരിശോധയില്‍ കക്കൂസ് മലിന്യമാണ് വെള്ളത്തില്‍ വന്‍ തോതില്‍ കലര്‍ന്നതായി തെളിഞ്ഞു. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധ്യക്ഷ എംടി.ഓമനയുടെ നേതൃത്വത്തില്‍ അരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

Ernakulam
English summary
Septic wastes affected drinking water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X