എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡുകളും കാനയും നന്നാക്കുന്നില്ല: വന്‍ പ്രതിഷേധം, രാഷ്ട്രീയക്കാര്‍ പ്രവേശിക്കേണ്ടെന്ന് നാട്ടുകാര്‍

Google Oneindia Malayalam News

മട്ടാഞ്ചേരി: രാഷ്ട്രീയക്കാരെ നിരോധിക്കാന്‍ പറ്റുമോ? ആരുമൊന്ന് മടിക്കുന്ന കാര്യങ്ങളാണ് അല്ലേ. എന്നാല്‍ ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ യാതൊരു മടിയുമില്ല. അത് തെളിയിച്ചിരിക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം നാട്ടുകാര്‍. ശാന്തിനഗര്‍ കോളനിയിലെ നാട്ടുകാര്‍ ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.

അതില്‍ എഴുതിയിരിക്കുന്നത് രാഷ്ട്രീയക്കാര്‍ക്ക് ഇവിടെ പ്രവേശനമില്ലെന്നാണ്. ഇവരുടെ പരാതികള്‍ കേട്ടാല്‍ ചെയ്തത് ഒട്ടും കൂടി പോയിട്ടില്ലെന്ന് മനസ്സിലാവും. റോഡുകളും കാനകളും നന്നാക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമില്ലാത്തതാണ് ഇവരെ ചൊടിപ്പിച്ചത്.

1

image courtesy: manorama online

നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കൂവപ്പാടം ശാന്തിനഗര്‍ കോളനിയിലെ വീടുകളിലൊന്നിലാണ് ഈ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. എത്ര ആവശ്യപ്പെട്ടിട്ടും റോഡും കാനയും നന്നാവുന്നില്ല.പിന്നെ എന്തിനാണ് രാഷ്ട്രീയക്കാര്‍ ഇങ്ങോട്ട് വരുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. വന്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

ഇതെന്താ സുന്ദരിമാരുടെ സംസ്ഥാന സമ്മേളനമോ; അഹാന ലുക്ക് പൊളിച്ചിട്ടുണ്ട്, ചിരിയും കൊള്ളാം, ചിത്രങ്ങള്‍ വൈറല്‍

ശുദ്ധജല പൈപ്പിടാന്‍ നാല് വര്‍ഷം മുന്‍പാണ് ഇവിടത്തെ റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിടല്‍ പൂര്‍ത്തിയായിട്ടും റോഡ് നന്നാക്കിയിട്ടില്ല. ഇതോടെ ഈ മേഖലയില്‍ അപകടം പതിവായിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍

ഇരുചക്ര വാഹനങ്ങളില്‍ വരുന്നവരും സൈക്കിള്‍ യാത്രികരും റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടാവുകയാണ്. കോളനിയിലേക്ക് ഓട്ടോറിക്ഷ പോലും വരാന്‍ മടിക്കുകയാണ്. ഇതൊക്കെ തന്നെ പ്രതിഷേധത്തിന് ധാരാളമാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

പൈപ്പിടാന്‍ കുഴി എടുത്തപ്പോള്‍ കാനകളില്‍ മണല്‍ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു.റോഡ് ഉടന്‍ നന്നാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഒന്നും നടന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

രാഷ്ട്രീയക്കാര്‍ക്ക് പ്രവേശം ഇല്ലെന്ന നോട്ടീസ് ഇതോടെയാണ് പ്രത്യക്ഷപ്പെട്ടത്. തങ്ങള്‍ക്ക് ആരോടും വിരോധം ഇല്ലെന്നും ന്യായമായ ആവശ്യം നടപ്പാക്കാത്തതില്‍ സങ്കടം മാത്രമേയുള്ളൂവെന്നും കോളനിക്കാര്‍ പറയുന്നു. റോഡും കാനയും അടിയന്തരമായി നന്നാക്കണമെനന് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റും ആവശ്യപ്പെട്ടു.

കൗണ്‍സിലര്‍ സനില്‍ മോന്‍ പറയുന്നത് ഡിസംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ പറ്റുമെന്നാണ്. ടെന്‍ഡര്‍ അപ്പോഴേക്കും പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

viral video: ലൈവിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് പൂച്ച, വീഡിയോ വൈറല്‍viral video: ലൈവിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് പൂച്ച, വീഡിയോ വൈറല്‍

Ernakulam
English summary
shantinagar colony boycotts politicians because of conditions of roads and drainages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X