എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ചെലവ് ഒരു കോടി രൂപ; വരവ് കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് ഒരു കോടിയോളം രൂപ. അമ്പരപ്പിക്കുന്ന കണക്കുകളാണ് ഇതിന് പിന്നാലെ വരുന്നത്. വരവ് ആകെ 50000 രൂപ മാത്രമാണ്. സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച 1,75000 രൂപ വരണാധികാരിയുടെ കൈയ്യിലുണ്ട്. പക്ഷേ ഇതില്‍ 1,20000 രൂപ തിരികെ നല്‍കേണ്ടി വരും. സര്‍ക്കാരിന് ഈ ഇനത്തില്‍ ആകെയുള്ള വരുമാനവും അമ്പരപ്പിക്കുന്നതാണ്. വെറും 55000 രൂപ മാത്രമാണ് വരുമാനം. പതിനായിരം രൂപ വീതമാണ് സ്ഥാനാര്‍ത്ഥികള്‍ ജാമ്യ സംഖ്യയായി നല്‍കിയത്. പതിനെട്ട് പേര്‍ പത്രിക നല്‍കിയത്. ആ ഇനത്തില്‍ 1.75 ലക്ഷം രൂപയും ലഭിച്ചു.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

1

ഒരു സ്ഥാനാര്‍ത്ഥി, പട്ടിക വിഭാഗക്കാരനായതിനാല്‍ പകുതി സംഖ്യയാണ് കെട്ടിവെച്ചത്. പത്രിക പിന്‍വലിച്ചത് പത്ത് പേരാണ്. ഇവര്‍ക്കും പണം തിരികെ നല്‍കേണ്ടി വരും. ഒപ്പം ആകെ പോള്‍ ചെയ്തതിന്റെ ആറിലൊരു ഭാഗം വോട്ട് പിടിച്ച യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്തികള്‍ക്കും കെട്ടിവെച്ച പണം തിരികെ നല്‍കേണ്ടി വരും. ഈ ഇനത്തില്‍ 1.20 ലക്ഷം രൂപയാണ് മടക്കി നല്‍കാനുള്ളത്. സര്‍ക്കാരിന് ആകെയുള്ള ലാഭം കെട്ടിവെച്ച കാശ് നഷ്ടമായവരുടെ പണം ലഭിക്കുമെന്നതാണ്. ആറ് സ്ഥാനാര്‍ത്ഥികളുടെ ജാമ്യ സംഖ്യ മാത്രം ഇത്തരത്തില്‍ സര്‍ക്കാരിന് ലഭിക്കും. പോളിംഗ് ബൂത്തില്‍ ജോലി ചെയ്ത 956 ഉദ്യോഗസ്ഥര്‍ക്ക് വേതനായി 14,81800 രൂപ നല്‍കി.

തിരഞ്ഞെടുപ്പ് ജോലി ചെയ്ത എല്ലാവര്‍ക്കും പണം നല്‍കുന്നത് തന്നെ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. 239 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് 1700 രൂപ വീതം നല്‍കണം. 717 പോളിംഗ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ വീതവുമാണ് വേതനം നല്‍കുന്നത്. വോട്ടെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാനും വോട്ടെടുപ്പിന് ശേഷം സ്വീകരിക്കാനും നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് 850 രൂപയാണ് നല്‍കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ ചെലവിന്റെ കണക്ക് ജൂലായ് രണ്ടിന് മുമ്പ് നല്‍കണം. ഫലം പ്രഖ്യാപിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ കണക്ക് സമര്‍പ്പിക്കണമെന്നാണ് നിയമം.

അതേസമയം എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗിനായി ക്യാമറകള്‍ സ്ഥാപിച്ച വകയില്‍ പതിനാല് ലക്ഷം രൂപ അക്ഷയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് നല്‍കും. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വേതനം ആഭ്യന്തര വകുപ്പ് നല്‍കും. ഇവര്‍ക്ക് വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും 250 രൂപ വീതം ഭക്ഷണ ചെലവുകള്‍ക്കായി അനുവദിച്ചിരുന്നു.

അതേസമയം തൃക്കാക്കരയില്‍ സിസ്റ്റവും എനര്‍ജിയും ഒരുപോലെയുണ്ടായതായതാണ് വിജയിച്ചതിന് കാരണണെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമസഭയിലെ തോല്‍വി യുഡിഎഫ് പഠിച്ചിരുന്നു. അത് തൃക്കാക്കരയില്‍ സഹായമായി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്വീകരിച്ച ജനാധിപത്യ വിരുദ്ധ രീതികളാണ് തിരിച്ചടിയായതെന്നും വിഡി സതീശന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ ഇടതുപക്ഷമല്ല. ഞങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

'ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും''ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും'

Recommended Video

cmsvideo
തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശ് പോയി

Ernakulam
English summary
thrikkakara by election: kerala govt have spent one crore rs in the election expenditure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X