• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഹൃദയ വികാരമായ് കണ്ട നേതാവ്': ഉമ തോമസിന് ആശംസയുമായി പിസി വിഷ്ണുനാഥ്

Google Oneindia Malayalam News

കൊല്ലം: തൃക്കാക്കര മണ്ഡലം വീണ്ടും പിടിച്ചെടുക്കുന്നതിന് പി ടി തോമസിന്റെ പത്‌നി ഉമ തോമസിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പി ടി തോമസിനുള്ള സ്വാധീനം മണ്ഡലത്തില്‍ ഉമ തോമസിന് വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ തോമസ് പ്രചാരണ പരിപാടികള്‍ക്ക് തുടകം കുറിച്ചു.

'അമ്മ മലയാള സിനിമയിലെ ക്യാന്‍സര്‍, ഇടവേള ബാബു ഐസിസിയിലെന്നത് അശ്ലീലം', തുറന്നടിച്ച് പ്രകാശ് ബാരെ'അമ്മ മലയാള സിനിമയിലെ ക്യാന്‍സര്‍, ഇടവേള ബാബു ഐസിസിയിലെന്നത് അശ്ലീലം', തുറന്നടിച്ച് പ്രകാശ് ബാരെ

സ്ഥാനാര്‍ത്ഥി് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ഉമ തോമസിന് ആശംസയുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ നേര്‍ന്ന ആശംസ കുറിപ്പ് ഇങ്ങനെ, ഞാനുള്‍പ്പെട്ട തലമുറയിലെ വിദ്യാര്‍ത്ഥി നേതാക്കളെ ഒരു കുടുംബാംഗമായ് ചേര്‍ത്തു നിര്‍ത്തിയിരുന്നു പി ടി ചേട്ടന്‍ ; ആ സ്‌നേഹവും പരിഗണനയും പ്രോത്സാഹനവും വാത്സല്യവും ഒട്ടും കുറയാതെ പകര്‍ന്നു തന്നിട്ടുണ്ട് ഉമ ചേച്ചി.

പി ടി യുടെ നേര്‍പാതി മാത്രമായിരുന്നില്ല അവര്‍ ; മഹാരാജാസ് കാലം മുതല്‍ കെ എസ് യുവിനെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ഹൃദയ വികാരമായ് കണ്ട, ഉത്തമ രാഷ്ട്രീയ ബോധമുള്ള, നിലപാടുകളുള്ള, ശരികള്‍ക്കൊപ്പം നിന്ന ഉമ ചേച്ചി എന്നെങ്കിലും ഒരിക്കല്‍ പൊതുരംഗത്ത് കരുത്താര്‍ന്ന സാന്നിധ്യമാകുമെന്ന് ഉറപ്പായിരുന്നു ; പക്ഷെ അത് പി ടി യുടെ അസാന്നിധ്യത്തിലായത് നൊമ്പരമുണര്‍ത്തുന്നു.

ഉമ ചേച്ചി ഒരിക്കലും ഒരു നിഴലായിരുന്നില്ല; ജീവിതത്തില്‍ നിലപാടുകള്‍ മാത്രം സമ്പാദ്യമുള്ള പി ടി യുടെ കുടുംബം മുന്നോട്ടു നയിക്കാന്‍ അവര്‍ വഴി മാറി നടക്കുകയായിരുന്നു.

പി ടി അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും തളരാതിക്കാനുള്ള ആത്മവീര്യം പകര്‍ന്ന നിശബ്ദ പങ്കാളിയായിരുന്നു ഉമ ചേച്ചി. നേരില്‍ കാണുമ്പോള്‍ ഞങ്ങളോട് രാഷ്ട്രീയം പറയാനും വിമര്‍ശിക്കാനും തിരുത്താനും സഹിഷ്ണുതയോടെ കേള്‍ക്കാനും പി ടിക്കൊപ്പം അവരുമുണ്ടായിരുന്നു.

മഹാരാജാസിന്റെ ഇടനാഴികളില്‍ ദീപശിഖാങ്കിത നീല പതാകയേന്തി മുഴക്കിയ മുദ്രാവാക്യങ്ങളുടെ ആവേശം ചില നേരങ്ങളില്‍ ആ ശബ്ദത്തിലെ ദൃഢതയില്‍ മാറ്റൊലിക്കുന്നതായി തോന്നും. ഭൂതകാലത്തില്‍ വേരൂന്നി, വര്‍ത്തമാന കാലത്തിന്റെ നിയോഗമായ്, ഭാവിയ്ക്ക് കൈ കരുത്തായ് ഉമ ചേച്ചി ഇറങ്ങുമ്പോള്‍ തൃക്കാക്കര മാത്രമല്ല, കേരളമാകെ ആശിര്‍വദിക്കുന്നു ... പി ടി യുടെ നിലപാടുകള്‍ തൃക്കാക്കരയില്‍ ഉമ ചേച്ചിയിലൂടെ തുടരും- പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

പി സി വിഷ്ണുനാഥിന് പിന്നാലെ ഉമ തോമസിന് അഭിനന്ദനം അറിയിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജീവിതത്തില്‍ ധൈര്യപൂര്‍വം പി ടിയുടെ കൈ പിടിച്ചിറങ്ങിയതാണ് ഉമ. മുമ്പിലുണ്ടായിരുന്നതെല്ലാം വെല്ലുവിളികളായിരുന്നു. അതുകൊണ്ട് തന്നെ, അവരുടെ പ്രണയവും വിവാഹവും, ഒരു ധൈര്യവും നിലപാടുമായിരുന്നു. പി ടിയുടെ കരുത്തായിരുന്നു ഉമ. എല്ലാ നിലപാടുകളുടെയും കരുത്ത്. എല്ലാവരും മതേതരത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പി ടി യും ഉമയും സ്വന്തം ജീവിതത്തില്‍ കലര്‍പ്പില്ലാതെ അത് പകര്‍ത്തി.

ജീവിതത്തിലും മരണത്തിലും ഔന്നത്യം പുലര്‍ത്താന്‍ പി ടി ക്ക് കഴിഞ്ഞത് മറുപാതിയായി ഉമ ഉണ്ടായിരുന്നതു കൊണ്ടാണ്. പി ടിയുടെ അതേ ആദര്‍ശ നിഷ്ഠയും ബോധ്യങ്ങളുമുള്ളൊരാള്‍, മഹാരാജാസിലെ ആ കെ എസ് യു വൈസ് ചെയര്‍പേഴ്‌സണ്‍, വനിതാ പ്രതിനിധി ഇനി തൃക്കാക്കരയില്‍ പി ടി യുടെ തുടര്‍ച്ചയാവട്ടെ. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അഭിനന്ദനങ്ങള്‍ - രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

cmsvideo
  തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam
  Ernakulam
  English summary
  Thrikkakara by election: PC Vishnunath congratulates Congress Candidate Uma Thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X