സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുകള്‍; അനന്യ കുമാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിച്ചിച്ചുണ്ടെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പ് നടന്ന ലിംഗ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് പൊലീസിന് കൈമാറിയത്. അനന്യ നേരത്തെ താന്‍ ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുമായി സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കളമശേരി സി ഐ പി ആര്‍ സന്തോഷ് പറഞ്ഞു.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
ചൊവ്വാഴ്ചയായിരുന്നു ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നിലപാട് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഭൂരിഭാഗം പേരും ദുരൂഹത ആരോപിച്ചിരുന്നു. അതേ സമയം, ലിംഗമാറ്റ ശശത്രക്രിയ ചെയ്ത ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് മരിക്കുന്നതിന് മുമ്പ് അനന്യ ഉന്നയിച്ചത്.
അതേസമയം, അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിനെ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അനന്യയുടെ മരണത്തെ തുടര്‍ന്ന് ജിജു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജിജു അനന്യ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് പുറത്തു പോയി മടങ്ങിയെത്തിയപ്പോഴാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയായ ജിജു ഹെയര്‍ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലം മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications