എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിർത്തി തർക്കം കൈവിട്ടുപോയി: യുവാവിന്റെ കാല് മുറിഞ്ഞ് തൂങ്ങി, പെട്ടത് സഹോദരന്മാർ!!

Google Oneindia Malayalam News

മൂവാറ്റുപുഴ: അതിർത്തി തർക്കത്തിന്റെ പേരിൽ യുവാവിന്റെ കാൽ വെട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാളകം ആവുണ്ട കുത്താട്ട് വീട്ടിൽ സജിയും സഹോദരൻ മാത്തുക്കുട്ടിയുമാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. അതിർത്തി തർക്കത്തിനൊടുവിൽ സമീപവാസിയായ ബിനിലി(39)ന്റെ കാലാണ് വെട്ടിയത്.

'കേട്ടാലറയ്ക്കുന്ന പച്ചത്തെറി'; വിഡി സതീശന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ'കേട്ടാലറയ്ക്കുന്ന പച്ചത്തെറി'; വിഡി സതീശന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

വെട്ടുകൊണ്ട ബിനിലിന്റെ കാല് മുറിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. പരിക്കേറ്റ ഇയാൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇരു കൂട്ടരും തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് കോടതിയിലും കേസ് നടന്നുവരുന്നുണ്ട്.

ernakulammap11

കൃഷിയ്ക്കായി നിലമൊരുക്കുന്നതിനിടെ തയ്യാറാക്കുന്നതിനിടെ ജെസിബി ഉപയോഗിച്ച് ഭൂമി കയ്യേറാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തർക്കം ഉടലെടുത്തതാണ് കാൽവെട്ടുന്നതിലേക്ക് എത്തിയത്. സജിയുടേയും മാത്തുക്കുട്ടിയുടേയും ഉടമസ്ഥതയിലുള്ള പറമ്പിലാണ് ജെസിബി മണ്ണുമാന്താനെത്തിയത്. വാക്കുതർക്കമാണ് ആയുധമുപയോഗിച്ചുള്ള ആക്രമണത്തിലേക്ക് എത്തുന്നത്. വെട്ട് തടുക്കാൻ ശ്രമിച്ച ബിനിലിന്റെ കൈക്കും വെട്ടേറ്റിട്ടുണ്ട്. നിലിൽ ബിനിലിന്റെ കാലിന് നടത്തിയ ശസ്ത്രക്രിയ വിജയകരണമാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.

Ernakulam
English summary
Two arrested over attack against man in land dispute in Moovattupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X