സ്വരാജിനെ പൂട്ടാനുള്ള തന്ത്രം റെഡി; പക്ഷെ യുഡിഎഫ് മാത്രം വിചാരിച്ചാല്‍ പോര, തുറന്ന് പറഞ്ഞ് കെ ബാബു
എറണാകുളം: കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ശ്രദ്ധേയമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് തൃപ്പൂണിത്തുറ. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കെ ബാബു പകരം വീട്ടുമോ, അതോ എം സ്വരാജ് തന്നെ വീണ്ടും വിജയിക്കുമോ എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്. എല്‍ഡിഎഫില്‍ വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇടയില്ലാതെ എം സ്വരാജിന് സീറ്റ് ലഭിച്ചപ്പോള്‍, ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലായിരുന്നു കെ ബാബുവിനെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കഴിഞ്ഞ തവണ തിരിച്ചടിയായ അഴിമതി പ്രതിച്ഛായ മാഞ്ഞുവെന്നതും 'ബിജെപി' വോട്ടുകളിലെ പ്രതീക്ഷയുമാണ് സ്വരാജിനെതിരായ പോരാട്ടത്തില്‍ കെ ബാബുവിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

തൃപ്പൂണിത്തുറയില്‍
ഇത്തവണ തൃപ്പൂണിത്തുറയില്‍ സ്വരാജിന്‍റെയും ഇടതുമുന്നണിയുടേയും പരാജയം ഉറപ്പാണെന്നാണ് കെ ബാബുവിന്‍റെ അവകശവാദം. ഇതിനോടകം തന്നെ വിവാദമായ 'ബിജെപി' വോട്ടുകളില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും പ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വലിയൊരു വിഭാഗം വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്നാണ് കെ ബാബു അഭിപ്രായപ്പെടുന്നത്.

ബിജെപി കൂട്ടുകെട്ടോ
നേരത്തെയും കെ ബാബു ഇത്തരമൊരു അവകാശവാദം നടത്തിയിരുന്നു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് എന്നായിരുന്നു എല്‍ഡിഎഫ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ തൃപ്പൂണിത്തുറയിൽ വോട്ട് കച്ചവടമെന്ന് പറയുന്നത് അസംബന്ധമാണെന്നാണ് കെ ബാബു വ്യക്തമാക്കുന്നത്. ഇത്തവണ യുഡിഎഫിന് മണ്ഡലത്തില്‍ വിജയം ഉറപ്പാണ്. അഞ്ച് വർഷം താൻ മാറിനിന്നപ്പോഴാണ് ജനങ്ങൾക്ക് വ്യത്യാസം മനസിലായത്

വോട്ട് തിരിച്ച് വരും
കേന്ദ്രത്തിലെ നരേന്ദ്ര മോദി തരംഗത്തിന്‍റെ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ തവണ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പും നടന്നത്. തിരഞ്ഞെടുപ്പ് പ്രചരാത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി തൃപ്പൂണിത്തുറയില്‍ എത്തുകയും ചെയ്തിരുന്നു. അതിനാല്‍ നിഷ്പക്ഷരായ നിരവധി പേരുടെ വോട്ട് ബിജെപിക്ക് പോയി. ആ വോട്ടുകള്‍ ഇത്തവണ യുഡിഎഫിലേക്ക് തിരിച്ച് വരുമെന്നാണ് ഞാന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വോട്ട് മാത്രം പോര
സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടെ പാര്‍ട്ടി വോട്ടുകള്‍ കൊണ്ട് മാത്രം ജയിക്കാവുന്ന സാഹചര്യം യുഡിഎഫിനും കോണ്‍ഗ്രസിനുമില്ല. ജയിക്കണമെങ്കില്‍ നിക്ഷ്പക്ഷ വോട്ടുകള്‍ കൂടി യുഡിഎഫിന് ലഭിക്കേണ്ടതുണ്ട്. അതാണ് താന്‍ പറഞ്ഞതെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു.

മണ്ഡല ചരിത്രം
1987 വരേയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു തൃപ്പൂണിത്തുറ. 1967 മുതല്‍ 87 വരെ നടന്ന ആറ് തിരഞ്ഞെടുപ്പുകളില്‍ നാല് തവണയും വിജയിച്ചത് സിപിഎം ആയിരുന്നു. എന്നാല്‍ 1991 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്നത്തെ യൂത്ത് നേതാവായ കെ ബാബു എത്തിയതോടെ മണ്ഡലത്തിലെ കോണ്‍ഗ്രസിലെ ശുക്ര ദിശ ഉദിച്ചു.

തുടര്‍ച്ചയായ അഞ്ച് തവണ
1991 മുതല്‍ 2011 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും കെ ബാബു തൃപ്പൂണിത്തുറയില്‍ നിന്ന് വിജയിച്ചു. 2011 ലെ യുഡിഎഫ് സര്‍ക്കാറില്‍ എക്സൈസ് വകുപ്പിലെ മന്ത്രിയുമായി. എന്നാല്‍ ബാര്‍ കോഴ അഴിമതി കേസില്‍ ഉയര്‍ന്ന ആരോപണങ്ങളുമായിട്ടായിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ കെ ബാബു ആറാം അംങ്കത്തിന് ഇറങ്ങിയത്.

സ്വരാജ് വന്നതോടെ
ഡിവൈഎഫ് സംസ്ഥാന ഭാരവാഹിയായ എം സ്വരാജ് ഇടത് സ്ഥാനാര്‍ത്ഥിയായും എത്തിയതോടെ മത്സരം കൊഴുത്തു. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്‍റെ വോട്ട് തേടല്‍. ഒടുവില്‍ ഫലം വന്നപ്പോള്‍ കെ ബാബുവിനെതിരെ 4467 വോട്ടുകളുടെ വിജയം എം സ്വരാജ് സ്വന്തമാക്കി. ബിജെപി പിടിച്ച 29843 വോട്ടുകളും അന്നത്തെ ഫലത്തില്‍ നിര്‍ണ്ണായകമായിരുന്നു.

തദ്ദേശത്തില്‍
തൃപ്പൂണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 11 മുതല്‍ 18 വരെ വാര്‍ഡുകളും അടങ്ങുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 49 വാര്‍ഡുകളില്‍ 26ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ ബിജെപിക്ക് 14 ഉം യുഡിഎഫിന് എട്ടും വാര്‍ഡുകളായിരുന്നു ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ആകെ വോട്ട് കണക്കില്‍ ആറായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ ഇടതുമുന്നണിക്കുണ്ട്.
നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം
ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എ കെ ആൻറണി