എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്‌കിന്റെ പേരില്‍ പോലീസ് അതിക്രമം; കൈയ്യേറ്റവും തെറിവിളിയും... സംഭവം മുനമ്പം സ്റ്റേഷന് കീഴില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊവിഡിന്റെ തുടക്കത്തില്‍ നിയന്ത്രണം പോലീസിനെ ഏല്‍പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേരളത്തില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ ഇത്തരത്തിലുള്ള പോലീസ് അതിക്രമങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു.

അത്തരമൊരു വാര്‍ത്തയാണ് എറണാകുളം ജില്ലയിലെ മുനമ്പം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് വരുന്നത്. മാസ്‌ക് കൃത്യമായി ധരിച്ചില്ലെന്ന് പറഞ്ഞ് യുവാവിനെ പോലീസുകാര്‍ കൈയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു എന്നാണ് പരാതി. ഇ വാര്‍ത്തയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Kerala Police

കോഴിക്കോട് സ്വദേശിയായ ടികെ വൈശാഖ് എന്ന യുവാവാണ് ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മുനമ്പത്തെ കടലോരം റിസോര്‍ട്ടിലെ ജീവനക്കാരനാണ് വൈശാഖ്. വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ നടക്കവേ ഫോണ്‍ വരികയും ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനിടെ മാസ്‌ക് താഴ്ത്തുകയും ചെയ്തു എന്നാണ് വൈശാഖ് പറയുന്നത്. ഈ സമയത്താണ് പോലീസ് എത്തിയത്.

തുടര്‍ന്നായിരുന്നു പോലീസിന്റെ അതിക്രമം. പേരും വിലാസവും ചോദിച്ച എസ്‌ഐ, കോഴിക്കോട്ടുകാരനാണെന്ന് അറിഞ്ഞപ്പോള്‍ തെറിവിളി തുടങ്ങി എന്നാണ് വൈശാഖ് പറയുന്നത്. കോഴിക്കോട് നിന്ന് വന്നിട്ട് മാസ്‌കിടാതെ നടക്കുകയാണോ എന്നാണ് ചോദിച്ചത്. എന്നാല്‍ അമ്മയെ ചേര്‍ത്ത് തെറിവിളിച്ചുകൊണ്ടായിരുന്നു ഇത് എന്നാണ് വൈശാഖ് പറയുന്നത്. ഇതിനെ എതിര്‍ത്തപ്പോള്‍ പോലീസുകാര്‍ കൈയ്യേറ്റം ചെയ്തതായും വൈശാഖ് പറയുന്നുണ്ട്.

പിന്നീട് വൈശാഖിനെ ജീപ്പിലേക്ക് വലിച്ചുകയറ്റി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോവുകയും അവിടെ വച്ചും കൈയ്യേറ്റവും അസഭ്യവര്‍ഷവും തുടര്‍ന്നു എന്നാണ് വൈശാഖിന്റെ പരാതി. വൈശാഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജോലി ചെയ്യുന്ന റിസോര്‍ട്ടിന്റെ ഉടമയെ വിളിച്ച് വൈശാഖിനെ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് ഭീഷണിമുഴക്കുകയും ചെയ്തതായും പറയുന്നു.

അടുത്ത ദിവസം റിസോര്‍ട്ടില്‍ ചിലര്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ ഭീഷണിപ്പെടുത്തി എന്നും വൈശാഖ് പറയുന്നുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് വൈശാഖിനെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പോലീസിന്റെ വിശദീകരണം എന്നും ഇ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും പോലീസ് മേധാവിയ്ക്കും എറണാകുളം റൂറല്‍ എസ്പിയ്ക്കും വൈശാഖ് പരാതി നല്‍കിയിട്ടുണ്ട്.

മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

 തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ: ഞായറാഴ്ചകളിൽ ലോക്ക്ഡൌൺ, കർശന നിയന്ത്രണങ്ങളുമായി സർക്കാർ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ: ഞായറാഴ്ചകളിൽ ലോക്ക്ഡൌൺ, കർശന നിയന്ത്രണങ്ങളുമായി സർക്കാർ

സ്കൂളുകളും മാളുകളും തിയേറ്ററും അടച്ചു; നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങളുമായി ബിഹാറുംസ്കൂളുകളും മാളുകളും തിയേറ്ററും അടച്ചു; നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങളുമായി ബിഹാറും

എറണാകുളത്ത് കേസുകളിൽ വർധന: ഇന്ന് 2835 പേർക്ക് കൊവിഡ്, മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധഎറണാകുളത്ത് കേസുകളിൽ വർധന: ഇന്ന് 2835 പേർക്ക് കൊവിഡ്, മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

Ernakulam
English summary
Youth alleges Police atrocity in the name of Covid Protocol in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X